Kochi: ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം ആരോയിലെ പുതിയ ഗാനം പുറത്തുവിട്ടു. കണ്ണാ നീ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബിജി ബാൽ സംഗീത സംവിധാനം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്‌ണകുമാറാണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആരോ’.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ ജോജുവിന് പുറമെ കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന് ആദ്യം താമരയെന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് അത് ആരോ എന്നാക്കി മാറ്റുകയായിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2021 നവംബറിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിൻറെ പോസ്റ്റർ വൻ ജനശ്രദ്ധ നേടിയിരുന്നു.


ALSO READ: Nna Thaan Case Kodu Movie : ഇത് നമ്മുടെ ചാക്കോച്ചൻ അല്ലേ?! 'ന്നാ താൻ കേസ് കൊട്' സിനിമയിലെ കുഞ്ചാക്കോ ബോബന്റെ ഞെട്ടിക്കുന്ന ലുക്ക്


സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.


വി ത്രീ പ്രൊഡക്‌ഷൻസ്, അഞ്ജലി എന്റർടെയൻമെന്റ്സ് എന്നീ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു. മാധേഷ് ആണ് ആരോയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 


പ്രൊഡക്‌ഷൻ കൺട്രോളർ താഹീർ മട്ടാഞ്ചേരി, കല സുനിൽ ലാവണ്യ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റിൽസ് സമ്പത്ത് നാരായണൻ, പരസ്യകല ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ അശോക് മേനോൻ, വിഷ്ണു എൻ.കെ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ ബാബു അസിസ്റ്റന്റ് ഡയറക്ടർ സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ,ആക്‌ഷൻ ബ്രൂസിലി രാജേഷ്, നൃത്തം തമ്പി നില, പ്രൊഡക്‌ഷൻ മാനേജർ പി.സി. വർഗ്ഗീസ്, വാർത്ത പ്രചരണം എ.എസ്. ദിനേശ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.