Aattam Malayalam Movie OTT Platform : ചലച്ചിത്രമേളകളിലും തിയറ്ററകളിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ചിത്രമാണ് ആട്ടം സിനിമ. ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുത്ത സിനിമയാണ് ആട്ടം. എന്നാൽ ആട്ടം സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരിലേക്കത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. ഇപ്പോഴിതാ ആട്ടം ഒടിടിയിൽ എത്തി. ആമസോൺ പ്രൈം വീഡിയോയാണ് ആട്ടം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇന്ന് മാർച്ച് 11-ാം തീയതി മുതൽ ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആനന്ദ് ഏകർഷിയാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജോയി മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിയാണ് ആട്ടം നിർമിച്ചിരിക്കുന്നത്. ചേംബർ ഡ്രാമ ഴോൺറെ ചിത്രമാണ് ആട്ടം. വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരാണ് ആട്ടത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.


ALSO READ : Abraham Ozler OTT : ഓസ്ലർ എന്ന് ഒടിടിയിൽ എത്തും? റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ


ജനുവരി അഞ്ചിന് ആട്ടം തിയറ്ററുകളിൽ എത്തിയിരുന്നു. അനിരുദ്ധ അനീഷാണ് ഛായാഗ്രഹകൻ. മഹേഷ് ഭുവനേന്ദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബേസിൽ സി.ജെയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.