Aavesham OTT Release Date: ഫഹദ് ഫാസിൽ നായകനായെത്തി തീയ്യേറ്ററിൽ പ്രകമ്പനം തീർക്കുന്ന ചിത്രമാണ് ആവേശം.  ജിത്തു മാധവൻ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ രംഗ എന്ന ഗുണ്ടയായാണ് ഫഹദ് എത്തുന്നത്. ചിത്രം റിലീസായതിന് പിന്നാലെ ബോക്സോഫീസിലും തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും മാത്രമായി 20 കോടിയാണ് ചിത്രം നേടിയത്. 55 കോടി വേൾഡ് വൈഡ് കളക്ഷനായും ചിത്രം നേടി കഴിഞ്ഞു. അതി വേഗത്തിലാണ് കളക്ഷൻ റേറ്റുകൾ ഉയർന്നു കൊണ്ടിരിക്കുന്നത്. 


Aavesham OTT Release Date


നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ആമസോൺ പ്രൈമിനാണ് ചിത്രത്തിൻറെ ഡിജിറ്റൽ ഒടിടി റൈറ്റ്സുള്ളത്.  വലിയ തുക നൽകിയാണ് ആമസോൺ പ്രൈം ഇത് സ്വന്തമാക്കിയതെന്നാണ് സൂചന. തമിഴ്, തെലുഗ്, കന്നട, ഹിന്ദി ഡബ്ബിങ്ങ് വേർഷൻ കൂടി ആവേശത്തിൻറെ പുറത്തിറങ്ങും. ഒടിടി പ്ലേ, ജാഗ്രൺ ഇംഗ്ലീഷ് എന്നീ വെബ്സൈറ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയ് പകുതിയോടെ ഒടിടിയിൽ എത്തിയേക്കുമെന്നാണ് സൂചന.


എന്നാൽ കൃത്യമായ തീയ്യതിയിൽ ഇപ്പോഴും സ്ഥിരീകരണം ആവശ്യമാണ്. അധികം വലിയ താരനിരയില്ലാത്ത ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ്.  വില്ലൻ വേഷത്തിലെത്തിയത് നടൻ മൻസൂർ അലിഖാനാണ്.


അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വരികള്‍ എഴുതിയത്  വിനായക് ശശികുമാറാണ്. 


 സുഷിന്‍ ശ്യാമാണ് സംഗീതം. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ - മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹര്‍ ഹംസ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അരുണ്‍ അപ്പുക്കുട്ടന്‍, സുമിലാല്‍ സുബ്രമണ്യന്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, നിദാദ് കെ എന്‍,ഡിസൈന്‍ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്, പി ആര്‍ ഒ-എ എസ് ദിനേശ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.