സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതാണ് അഭയ ഹിരൺമയി-ഗോപി സുന്ദർ വിഷയം. ഗോപീസുന്ദർ ഗായിക അമൃതയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ഇരുവരുടെയും പ്രതികരണങ്ങളും പോസ്റ്റുകളും വരെ ആളുകൾ വിവാദത്തിലാക്കി. ഒടുവിൽ ഗോപീസുന്ദറിൻറെ വിവാഹം ഔദ്യോഗികമായി പറഞ്ഞിട്ടും ഇത് അവസാനിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ താനും ഗോപീ സുന്ദറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് അഭയ ഹിരൺമയി. അമൃത ടീവിയുടെ പറയാം നേടാം എന്ന പരിപാടിയിലായിരുന്നു അഭയയുടെ പ്രതികരണം.  എഞ്ചിനിയറിംഗ് കോളേജിൽ നാലാം വർഷം പഠിക്കുമ്പോഴാണ് ഞാനും ഗോപിയും തമ്മിൽ റിലേഷനിൽ ആവുന്നത്. 


ALSO READ: Kaathal Movie : "മാസ് ലുക്ക്"; മമ്മൂട്ടിക്കൊപ്പം കാതലിന്റെ സെറ്റിൽ ജോയിൻ ചെയ്ത് ജ്യോതിക


ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഞാൻ അവതാരകയായിരുന്നു. പിന്നീട് എഷ്യാനെറ്റ് ന്യൂസിന് വേണ്ടി താരത്തിനൊപ്പം എന്ന പരിപാടി ചെയ്തിരുന്നു അങ്ങിനെയാണ് ഞാൻ ഗോപിയെ പരിചയപ്പെടുന്നത്. ഞാൻ പാടാൻ ശ്രമിക്കുന്നത് അദ്ദേഹം പറഞ്ഞതിന് ശേഷമാണ്. അതിന് ആറ് വർഷം വേണ്ടി വന്നു. എൻറേത് വ്യത്യസ്ത ശബ്ദമാണെന്ന് പറഞ്ഞത് ഗോപിയാണ്.


14 വർഷം ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ലിവിങ്ങ് ടുഗതർ തന്നെ പോകട്ടെ എന്ന് വിചാരിച്ചാണ് അത് വിവാഹത്തിലേക്ക് എത്താതിരുന്നത്.  പിന്നീട് ഞങ്ങൾ വളർന്നു അതിനിടയിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളും അത് പലതും അംഗീകരിക്കാൻ പറ്റാത്തതുമായിരിക്കാം ആ ബന്ധം അവസാനിച്ചതെന്നാണ് അഭയ ഹിരൺമയി എംജി ശ്രീകുമാറുമൊത്തുള്ള അഭിമുഖത്തിൽ പറയുന്നത്.


ALSO READ: 'ഉണ്ണി മുകുന്ദൻ അല്ല മുകുന്ദൻ ഉണ്ണി ആണ്'; വിനീത് ശ്രീനിവാസന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയ്‌ലർ


അതേസമയം വീട്ടിലുണ്ടായിരുന്ന സമയം താൻ പൂർണ്ണമായും വീട്ടു ജോലിയിൽ തന്നെ തുടർന്നിരുന്നെന്നും അഭയ പറയുന്നു. അഭയ, എത്ര നന്നായിട്ടാണ് ഗോപിയെ കുറിച്ച് സംസാരിച്ചത് എന്നാൽ ഗോപി ജീവിതത്തിൽ ഉണ്ടായിരുന്ന മൂട്ട എന്നാണ് അഭയയെ പറ്റി പറഞ്ഞത് വേദനിപ്പിച്ച ഒരാളെക്കുറിച്ച് ഇത്ര സ്നേഹത്തോടെ സംസാരിക്കാൻ മനസ്സിൽ നന്മ ഉള്ളവർക്കേ പറ്റു എന്നാണ് വീഡിയോ കണ്ട ഒരു പ്രേക്ഷകയുടെ കമൻറ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.