Mumbai: അഭിഷേക് ബച്ചന്റെ (Abhishek Bachchan) ഏറ്റവും പുതിയ ചിത്രമായ ദി ബിഗ് ബുള്ളിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു.  1980 മുതൽ 1990 വരെയുള്ള 10 വർഷങ്ങളിൽ ഹർഷത് മെഹ്ത നടത്തിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഹർഷദ് മെഹ്‌തായായി ആണ് അഭിഷേക് ബച്ചൻ എത്തുന്നത്. കൂക്കി ഗുലാട്ടിയാണ് ചിത്രം  സംവിധാനം ചെയ്‌തത്‌, ചിത്രം ഡിസ്നി+ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 8നാണ് റിലീസ് ചെയ്യുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Urappanu Keralam: നമ്മളെ നയിച്ചവർ ജയിക്കണം യൂടൂബിൽ തരംഗമായി എൽ.ഡി.എഫിൻറെ പ്രചരണ ഗാനം,പിന്നണി പ്രവർത്തകർക്ക് സിതാരയുടെ നന്ദി


കൂക്കി ഗുലാട്ടി സംവിധാനം ചെയ്ത ഈ സിനിമ 2020 ഒക്ടോബര് 23ന് തീയേറ്ററുകളിൽ (Theater) എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. അഭിഷേക് ബച്ചനേയും ഇല്യാനയെയും കൂടാതെ നികിത ദത്ത, സോഹം ഷാ, റാം കപൂർ, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.