Ozler Movie : ഓസ്ലറിലെ ആ ഡെവിൾ ഇതാ; മമ്മൂട്ടിയുടെ ലുക്ക് പുറത്ത്
Abraham Ozler Movie Updates : ചിത്രത്തിൽ മമ്മൂട്ടിയുടെ കാമിയോ വേഷമുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
Ozler Movie Updates : ഇന്ന് തിയറ്ററുകളിൽ എത്തി മികച്ച അഭിപ്രായം നേടിയെടുക്കുകയാണ് ജയറാം-മിഥുൻ മാനുവൽ തോമസ് ചിത്രം എബ്രഹാം ഓസ്ലർ. ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒരു കാമിയോ വേഷം ഉണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതേസമയം റിലീസ് വരെ അത് ഒരു സർപ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ. ഇപ്പോൾ ആ സർപ്രൈസ് അണിയറ പ്രവർത്തകർ തന്നെ പൊളിച്ചു. ഓസ്ലറിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടു.
"ഇന്തിയാവിൻ മാപെരും നടികർ" എന്ന തലക്കെട്ട് നൽകിയാണ് അണിയറപ്രവർത്തകർ ഓസ്ലറിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാനം മമ്മൂട്ടിയുടെ ചെറിയ ഒരു ശബ്ദശലകം ഉൾപ്പെടുത്തിയിരുന്നു. പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കാമിയേ വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഓസ്ലറിനുണ്ട്.
ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ടൈറ്റിൽ വേഷത്തിൽ എത്തുന്ന ജയറാമിന്റെ ലുക്കത്തിൽ തന്നെ വ്യത്യസ്ത പുലർത്തിട്ടുണ്ട്. താടിയും മുടിയും നരച്ച് അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം എത്തുന്നത്. 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‍ലർ.
ALSO READ : Turbo Movie : അടി മാത്രമല്ല വെടിയും ഉണ്ട്; 70 കോടി ബജറ്റിൽ മമ്മൂട്ടിയുടെ ടർബോ, ലൊക്കേഷൻ വീഡിയോ ലീക്കായി...
മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണനാണ്. നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.