Turbo Movie : അടി മാത്രമല്ല വെടിയും ഉണ്ട്; 70 കോടി ബജറ്റിൽ മമ്മൂട്ടിയുടെ ടർബോ, ലൊക്കേഷൻ വീഡിയോ ലീക്കായി...

Mammootty Turbo Movie Updates : മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കർ വൈശാഖാണ്

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 05:40 PM IST
  • ടർബോ ഒരു മാസ് ആക്ഷൻ കോമഡി ചിത്രമാണ്
  • 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്
  • മമ്മൂട്ടികമ്പിനിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം
  • മിഥുൻ മാനുവൽ തോമസും വൈശാഖും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ടർബോ
Turbo Movie : അടി മാത്രമല്ല വെടിയും ഉണ്ട്; 70 കോടി ബജറ്റിൽ മമ്മൂട്ടിയുടെ ടർബോ, ലൊക്കേഷൻ വീഡിയോ ലീക്കായി...

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. 70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്. ടർബോ ഒരു മാസ്  ആക്ഷൻ കോമഡി ചിത്രമാണ് രചിയ്താവായ മിഥുൻ മാനുവൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ടർബോയുടെ ചിത്രീകരണ വീഡിയോ സമൂഹമാധ്യമങ്ങളിൽ ലീക്കായതോടെ ചർച്ച സജീവമായിരിക്കുന്നത്. ഫൈറ്റ രംഗത്തിന്റെ ഷൂട്ടിങ് വീഡിയോയാണ് പുറത്ത് വന്നത്. വിയറ്റ്നാം ഫൈറ്റേർസിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. കൂടാതെ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ താരം രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാൻ സാധിക്കും.

ALSO READ : Vivekanandan Viralanu Movie : ഇത് ഉറപ്പായും വൈറലാകും..! ഷൈൻ ടോം ചാക്കോ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയിലർ

നേരത്തെ സംവിധായകൻ വൈശാഖ് ഈ വിയറ്റ്നാം ഫൈറ്റേഴ്സുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇന്ന് ജനുവരി പത്ത് തോക്കുകളുമായി നിൽക്കുന്ന തന്റെ ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉടലെടുക്കുന്നത്. തെലുങ്ക് താരം സുനിലും പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. 

കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. അച്ചായൻ വേഷങ്ങളിൽ ശ്രദ്ധേയനായ മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ടർബോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആ പ്രതീക്ഷ ഇരട്ടിയാക്കിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇന്ന് പുറത്ത് വിട്ട ഫസ്റ്റ്ലുക്കിലൂടെ. ഒരു മറവത്തൂർ കനവ് സിനിമയിലെ പോലെ തന്നെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. 

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ. സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

മമ്മൂട്ടി കമ്പനിയുടെ റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ബോക്ഓഫീസിലും നിരൂപക പ്രശംസയും നേടിയെടുത്തവയായിരുന്നു. നിലവിൽ ജിയോ ബേബി ഒരുക്കിയ കാതൽ എന്ന സിനിമയാണ് തിയറ്ററുകളിൽ പ്രദർശനം നടത്തുന്നത്. നിരൂപക പ്രശംസയ്ക്കൊപ്പം മമ്മൂട്ടി ഒരു ഓഫ്ബീറ്റ് ചിത്രമായ കാതലും ബോക്സ്ഓഫീസിൽ കളക്ഷൻ നേടിയെടുക്കുന്നുണ്ട്. ടർബോയ്ക്ക് പുറമെ പുറമെ മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറ തയ്യാറെടുക്കുന്നത്. ത്രില്ലർ ചിത്രമായ ബസൂക്ക, ഹൊറർ ത്രില്ലറായ ഭ്രമയുഗം, തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം എന്നിവയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News