നടൻ അജിത്തിന്റെ പിതാവ് പി സുബ്രമണ്യം അന്തരിച്ചു. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു മരണം. 85 വയസായിരുന്നു. മലയാളിയായ അദ്ദേഹത്തിൻറെ ജന്മസ്ഥലം പാലക്കാടാണ്. മോഹിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇന്ന്, മാർച്ച് 24 ന് രാവിലെയോടെയായിരുന്നു  അന്ത്യം. അജിത് കുമാറിനെ കൂടാതെ അനൂപ് കുമാർ, അനിൽ കുമാർ എന്നിവരാണ് അദ്ദേഹത്തിൻറെ മക്കൾ. നിലവിൽ അജിത്തും ശാലിനിയും മക്കളും യൂറോപ്പിലാണ് ഉള്ളത്, ഇവർ ഉടൻ തന്നെ ചെന്നൈയിൽ തിരിച്ചെത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പി സുബ്രമണ്യത്തിന്റെ മക്കളായ നടൻ അജിത് കുമാറും, അനുപ് കുമാറും അനിൽ കുമാറും ചേർന്ന് പുറത്തുവിട്ട പത്രക്കുറുപ്പിലാണ് പി സുബ്രമണ്യം അന്തരിച്ച വിവരം അറിയിച്ചത്. "ഞങ്ങളുടെ പിതാവ് പി എസ് മണി ഇന്ന് വെളുപ്പിന് അന്തരിച്ചു. വളരെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം ഉറക്കത്തിന് ഇടയിലാണ് അന്തരിച്ചത്. 85 വയസായിരുന്നു. നാൾ വർഷങ്ങൾക്ക് മുമ്പുണ്ടായ സ്‌ട്രോക്കിന് ശേഷം അദ്ദേഹത്തിന് ആവശ്യമായ പരിചരണം നൽകിയ ആരോഗ്യ വിദഗ്ദ്ധർക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു."


ALSO READ: Innocent Health: ഇന്നസെൻറ് അതീവ ഗുരുതരാവസ്ഥയിൽ; വെൻറിലേറ്ററിൽ തുടരുന്നു


"ആറ് പതിറ്റാണ്ടുകളായി തന്റെ പങ്കാളിയായ ഞങ്ങളുടെ അമ്മയുടെ ഒപ്പം അദ്ദേഹം സന്തോഷകരമായ ഒരു ജീവിതം പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത് എന്നതാണ് ഈ വേളയിൽ ഞങ്ങൾക്ക് സമാധാനം നൽകുന്ന കാര്യം. ഈ സമയത്ത് ഞങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അനുശോചന സന്ദേശങ്ങൾക്കും, സമാധാനിപ്പിച്ച് കൊണ്ടുള്ള ഫോൺ വിളികൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. എന്നാൽ ഈ സമയത്ത് നിങ്ങളുടെ ഫോൺ കോൾ എടുക്കാനോ, സന്ദേശങ്ങൾക്ക് മറുപടി നൽകാനോ കഴിഞ്ഞെന്ന് വരില്ല. അതിന് ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തിൻറെ അന്ത്യകർമ്മങ്ങൾ വളരെ സ്വകാര്യമായ ചടങ്ങായിരിക്കും. നിങ്ങൾ ഞങ്ങളുടെ സ്വകാര്യത്തെ മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു"


നിലവിൽ യൂറോപ്പിൽ അവധിക്കാലം ആഘോഷിച്ച് വരികെയായിരുന്നു നടൻ അജിത് കുമാറും കുടുംബവും.  ഇവർ ഉടൻ തന്നെ ചെന്നൈയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.