Satish Kaushik Death: നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
Satish Kaushik Died: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. അനുപം ഖേർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Satish Kaushik Death: നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. സതീഷ് കൗശിക്കിന്റെ മരണവാർത്ത നടൻ അനുപം ഖേർ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
'മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം! പക്ഷെ എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഇങ്ങനെ കുറിക്കേണ്ടിവരുമെന്ന ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നും 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്‌റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്!" എന്നാണ് അനുപം ഖേർ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.
Also Read: Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു
തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്,ഹാസ്യനടൻ എന്നീ നിരവധി നിലകളിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. 1965 ഏപ്രിൽ 13 ന് ഹരിയാനയിലായിരുന്നു അദ്ദേഹം ജനിച്ചത്. ബോളിവുഡിൽ എത്തുന്നതിന് മുൻപ് അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു.
നടൻ എന്ന നിലയിൽ സതീഷ് കൗശിക് 1987 ലെ സൂപ്പർഹീറോ ചിത്രമായ മിസ്‌റ്റർ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്‌താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്‌ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1990 ൽ രാം ലഖൻ, 1997ൽ സാജൻ ചലെ സസുരാൽ എന്നീ ചിത്രങ്ങളിലൂടെ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും സതീഷ് കൗശിക്ക് നേടി. സതീഷ് കൗശിക്ക് ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
സതീഷ് കൗശിക്കിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കങ്കണാ റണാവത്തും ട്വീറ്റ് ചെയ്തിട്ടുണ്ട്. വളരെ മോശം വാർത്തയോടെയാണ് ഉണർന്നത്, അദ്ദേഹം എന്റെ ഏറ്റവും വലിയ ചിയർലീഡർ ആയിരുന്നു, വളരെ വിജയിച്ച നടനും സംവിധായകനുമായ സതീഷ് കൗശിക് ജിക്ക് മികച്ച വ്യക്തിത്വമുണ്ടായിരുന്നുവെന്നും കങ്കണ കുറിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...