Golden Visa | ആസിഫലിക്കും ഗോൾഡൻ വിസ,ദുബായ് മലയാളിയുടെ രണ്ടാമത്തെ വീടെന്ന് താരം
ഇത് ശരിക്കും ഒരു വലിയ പ്രചോദനമാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു (Asif Ali Golden Visa News)
നടൻ ആസിഫലിക്കും യു.എ.ഇയുടെ ഗോൾഡൻ വിസ. ഫേസ്ബുക്കിലാണ് താരം ഗോൾഡൻ വിസ ലഭിച്ചത് അറിയിച്ചത്. ദുബായ് എന്നത് എല്ലാ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെയും രണ്ടാമത്തെ വീടാണെന്നും ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചു.
എനിക്ക് ഈ അഭിമാനകരമായ ബഹുമതി നൽകിയതിന് അങ്ങേയറ്റം നന്ദി. ദുബായ് എപ്പോഴും ഇന്ത്യക്കാരായ ഞങ്ങളുടെ രണ്ടാമത്തെ വീട് പോലെയാണ്, ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ കഠിനാധ്വാനത്തെയും കഴിവിനെയും എപ്പോഴും പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും ഈ അത്ഭുതകരമായ രാജ്യത്തെ നേതാക്കന്മാർക്കും ഞാൻ നന്ദി പറയുന്നു.
ഇത് ശരിക്കും ഒരു വലിയ പ്രചോദനമാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. ആസിഫിനെ കൂടാതെ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, സംവിധായകൻ ലാല്‍ജോസ് എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു.
നിരവധി ചിത്രങ്ങളാണ് ഇത്തവണ ആസിഫിൻറേതായി ഇനി തീയേറ്ററുകളിലേക്ക് എത്താനുള്ളത്. കുറ്റവും ശിക്ഷയും,എല്ലാം ശരിയാകും, കുഞ്ഞെൽദോ തുടങ്ങി റിലീസിന് കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്.
What is Golden Visa?
2018 മുതൽ യു.എ.ഇ ആരംഭിച്ച സംവിധാനമാണ് ഗോൾഡൻ വിസ. രണ്ട് വർഷത്തേക്ക് അനുവദിച്ചിരുന്ന വിസ കാലാവധി 10 വർഷമാക്കി വർധിപ്പിക്കുന്നതാണ് ഇത്. പ്രോഫഷണലുകളെ ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നത്. ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...