Aiswarya Santhosh: അപകടസമയം കാറിലുണ്ടായിരുന്നത് ഞാനല്ല! വിശദീകരണവുമായി ബൈജുവിന്റെ മകള്‍ ഐശ്വര്യ
മ്യൂസിയം പൊലീസാണ് നടൻ ബൈജു സന്തോഷിനെതിരെ കേസെടുത്തത്.
തിരുവനന്തപുരം: നടൻ ബൈജു സന്തോഷിന്റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നുവന്നതിനെ തുടർന്ന് വിശദീകരണം നൽകി മകൾ ഐശ്വര്യ സന്തോഷ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഐശ്വര്യയുടെ വിശദീകരണം. അപകടം നടന്ന സമയത്ത് അച്ഛനൊപ്പം കാറിലുണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെകസിന്റെ മകൾ ആയിരുന്നുവെന്നും ഐശ്വര്യ കുറിച്ചു. ബൈജുവിനൊപ്പം ആ സമയത്ത് ഉണ്ടായിരുന്നത് മകൾ ആണെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐശ്വര്യയുടെ വിശദീകരണം. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും തെറ്റിദ്ധാരണ ഒഴിവാക്കാനാണ് കുറിപ്പ് പങ്കുവെക്കുന്നതെന്നും ഐശ്വര്യ വ്യക്തമാക്കി.
ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് ബൈജു ഓടിച്ച കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. രാത്രിയിൽ കവടിയാറിൽ നിന്നും വെള്ളയമ്പലം മാനവിയം ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. അമിത വേഗത്തിലായിരുന്നു ബൈജുവിന്റെ ആഡംബര കാർ സ്‌കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ തടുർന്ന് വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പോലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകുന്നില്ലെന്നാണ് ബൈജു പ്രതികരിച്ചത്. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.