Baiju Santhosh: മനുഷ്യന്റെ ഓരോരോ യോഗങ്ങളെ... വൈറലായി നടന്റെ റീൽ
കഴിഞ്ഞ ആഴ്ച സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച സംഭവത്തിൽ തിരുവനന്തപുരം പൊലീസ് നടനെതിരെ കേസെടുത്തിരുന്നു.
നടൻ ബൈജു സന്തോഷ് പങ്കുവെച്ച രസകരമായ റീലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റീലിലെ താരത്തിന്റെ സംഭാഷണങ്ങളാണ് ഇതിന് കാരണം. പുതിയ സിനിമയായ 'ഇടിനാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്.
'കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പൊലീസ് ജീപ്പിൽ കയറി, ഈ ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്റെ ഓരോരോ യോഗം. എന്തു ചെയ്യാൻ പറ്റും' ഇതായിരുന്നു സംഭാഷണം. നിരവധി ആളുകളാണ് വിഡിയോയ്ക്ക് കമെന്റുമായി എത്തിയത്.
Read Also: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി
കഴിഞ്ഞ ആഴ്ച സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച സംഭവത്തിൽ തിരുവനന്തപുരം പൊലീസ് നടനെതിരെ കേസെടുത്തിരുന്നു. തുടർന്ന് നടൻ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരുന്നു. ടയർ പൊട്ടിയതിനാലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും മദ്യപിച്ചിരുന്നില്ലെന്നും നടൻ പറഞ്ഞു. എല്ലാവരെയും പോലെ നിയമം അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.