ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ബാലയെ സന്ദര്‍ശിച്ച് നിർമ്മാതാവ് എൻ.എം ബാദുഷ. ബാലയെ സന്ദർശിച്ച ശേഷം അദ്ദേഹം ഫേസ്ബുക്കിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ബാദുഷയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, ലുലു മീഡിയ ഹെഡ് സ്വരാജ്, പിആര്‍ഒ വിപിൻ എന്നിവരും കൊച്ചി അമൃത ആശുപത്രിയിലെത്തി ബാലയെ കണ്ടു. ബാല എല്ലാവരോടും സംസാരിച്ചുവെന്നും നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്നും ബാദുഷ കുറിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൻ.എം ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 


''ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. 
നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. 
ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക.''


കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കും. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല നേരത്തെ ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്.


Also Read: Actor Bala: നടൻ ബാല ആശുപത്രിയിൽ; ആരോ​ഗ്യാവസ്ഥ ​ഗുരുതരമെന്ന് സൂചന


 


കഴിഞ്ഞ ദിവസവും മോളി കണ്ണമാലിക്കൊപ്പമുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ണിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബാല ഈയിടെയായി കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതു ഇടങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.


'ഇത് പ്ലാൻ ചെയ്തുകൊണ്ടുള്ള ഷൂട്ടിങ് അല്ല'; മോളി കണ്ണമാലിക്ക് തുടർചികിത്സയ്ക്കുള്ള ധനസഹായവുമായി നടൻ ബാല


കൊച്ചി : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടി മോളി കണ്ണമാലി ഗുരതരാവസ്ഥയിലായിരുന്നുയെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിക്ക് വെന്റിലേറ്റർ സഹായം വരെ ഘടിപ്പിച്ചിരുന്നു. ആ അവസ്ഥയിൽ നിന്നും പരിപൂർണമായി സുഖം പ്രാപിച്ചിരിക്കുകയാണ് മോളി കണ്ണമാലി. നടിയുടെ ചികിത്സയ്ക്കായി സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി പേർ സഹായം നൽകിയിരുന്നു. നടൻ ബാലയും മോളി കണ്ണമാലിക്ക് സഹായം നൽകിയിരുന്നു. ഇതാ ഇപ്പോൾ നടി താൻ ആരോഗ്യവതിയായതിന് ശേഷം തനിക്ക് സഹായം നൽകിയ ബാലയെ നേരിൽ കാണാൻ എത്തിയിരിക്കുകയാണ്.


'ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണൂ'  എന്ന അടികുറുപ്പോടെ ബാലയെ മോളി കണ്ണമാലി സന്ദർശിക്കുന്ന വീഡിയോ നടൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോ ചിത്രീകരിക്കുന്ന മുൻകൂട്ടി തീരുമാനിച്ചിട്ടൊന്നുമല്ലയെന്നും അഭിനയമല്ലയെന്നും അറിയിച്ചുകൊണ്ടാണ് ബാല വീഡിയോയ്ക്ക് തുടക്കമിടുന്നത്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ ചാള മേരിയാണ് വിശേഷിപ്പിച്ചുകൊണ്ടാണ് ബാല മോളി കണ്ണമാലിയെ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.


"ഇവർ മരണത്തിന്റെ അടുത്തവരെ എത്തിയിരുന്നു. പക്ഷെ തിരിച്ചുവരുമെന്ന് എനിക്ക് തോന്നിയിരുന്നു. തിരിച്ചു വന്നു. അതുതന്നെ ഏറ്റവു വലിയ ഭാഗ്യമാണ്" ബാല പറഞ്ഞു. താൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ജനിക്കുമ്പോൾ സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാൻ സാധിക്കില്ല. എന്നാൽ മരിക്കുമ്പോൾ കൂടെ ആരൊക്കെയുണ്ടാകുമെന്ന് അറിയാൻ സാധിക്കുമെന്ന് ബാല മോളി കണ്ണമാലിയോടായി പറഞ്ഞു. എന്നിട്ട് നടൻ മോളി കണ്ണമാലിക്ക് തുടർചികിത്സ സഹായത്തിനായിട്ടുള്ള പണത്തിന്റെ ചെക്കും കൈമാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.