Actor Bala: എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് വീണ്ടും വരാനാകുന്നത്; മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് ബാല
Actor Bala Wedding anniversary: സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോയിലാണ് ബാല സംസാരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലാണ് ബാല.
തന്റെ അസുഖം ഭേദമാകാൻ പ്രാർഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് നടൻ ബാല. വിവാഹ വാർഷികാഘോഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് ബാല സംസാരിച്ചത്. രണ്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ബാലയും എലിസബത്തും കേക്ക് മുറിക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ് ബാല. ആശുപത്രിയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിൽ തുടരുകയാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
''എല്ലാവര്‍ക്കും നമസ്‌കാരം, ആശുപത്രിയിലാണ്. നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് നാളുകളായി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ഥനകൊണ്ട് വീണ്ടും വരികയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്. എന്നാല്‍, അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു'' ബാല പറഞ്ഞു.
പങ്കാളിയായ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ ചെയ്തതെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു. മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ടാണ് വീണ്ടും വരാനാകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും ബാല പറഞ്ഞു. രണ്ടാം വാര്‍ഷികം ആശുപത്രിയിൽ വച്ചായി, എന്നാല്‍ അടുത്ത വര്‍ഷം ഇങ്ങനെയാകില്ല, ആദ്യ വിവാഹ വാര്‍ഷികം പോലെ ആഘോഷിക്കുമെന്ന് എലിസബത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...