അടുത്തിടെ ട്രോളോട് ട്രോളായി മാറിയ 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്ന നടൻ ബാല പറയുന്ന ഡയലോഗ് ഇനി സിനിമയുടെ പേരാകുന്നു. സംവിധായകനായ മാർത്താണ്ഡന്റെ അസിസ്റ്റന്റ് ഒരുക്കുന്ന സിനിമയ്ക്കാണ് വൈറൽ ഡയലോഗ് പേരായി നൽകുന്നത്. ടിനി ടോം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു ചാനൽ പരിപാടിക്കിടെ ടിനി ടോം പങ്കുവച്ച അനുഭവമാണ് നടൻ ബാല പറഞ്ഞ 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്ന ഡയലോഗ് ട്രോളന്മാർ ഏറ്റെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അതിപ്പോൾ ഒരു സിനിമയുടെ പേരായി മാറിയിരിക്കുകയാണെന്നാണ് ടിനി ടോം നടൻ ബാലയോട് അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ വാർത്തപ്പൂക്കളമെന്ന പരിപാടിയിലാണ് ടിനി ടോം ഇക്കാര്യം അറിയിക്കുന്നത്. പരിപാടിയിൽ മറ്റൊരു അതിഥിയായിരുന്ന വൈറൽ ഡയലോഗിന്റെ ഉടമ നടൻ ബാലയോട് തന്നെ ടിനി ഇക്കാര്യം അറിയിക്കുന്നത്. 


ALSO READ : Viduthalai : വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിൽ വിടുതലൈ ഉടൻ തിയേറ്ററുകളിലേക്ക്


'സംവിധായകൻ മാർത്താണ്ഡൻ തന്നെ വിളിച്ചു. മാർത്താണ്ഡന്റെ അസിസ്റ്റന്റ് ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാൻ, അനുപ് മേനോൻ, പൃഥ്വിരാജ്' എന്നാണ്, അപ്പോൾ ഇതിനൊക്കെ ശരിക്കും വരുമാനം ലഭിക്കാൻ പോകുന്നത് ബാലയ്ക്കാണ്'ടിനി റിപ്പോർട്ടർ ടിവിയുടെ പരിപാടിക്കിടെ പറഞ്ഞു. 


അമൃത ടീവിയുടെ ഫൺസ് അപ്പോൺ എ ടൈം എന്ന പരിപാടിയിലായിരുന്നു ടിനി ടോം പണ്ട് ബാല തൻറെ ചിത്രത്തിനായി വിളിച്ച അനുഭവത്തെ കുറിച്ച് പറയുന്നത്. സാധാരണ മിക്ക ട്രോളുകളുടെയും കഥാപാത്രമായി മാറുന്ന ടിനി ഇത്തവണ തന്റെ അനുഭവം കൊണ്ട് ബാലയെ ട്രോളന്മാർക്ക് ഇട്ട് കൊടുക്കുകയായിരുന്നു.


ALSO READ : Sita Ramam OTT Update : ദുൽഖറിന്റെ സീതാരാമം സെപ്റ്റംബർ 9 മുതൽ ആമസോൺ പ്രൈമിൽ?


ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല ടിനി ടോമിനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു അതിലേക്ക് വരണം എന്നായിരുന്നു ബാല ടിനിയോട് പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല.


ഓരോ തവണയും ബാല വിളിക്കുകയും നാൻ,അനൂപ് മേനോൻ ഉണ്ണി മുകുന്ദൻ പൃഥ്വിരാജ് എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്ക്കണമെന്ന് പറയുകയും ചെയ്തുവത്രെ.അവസാനം ഫ്രീയായി എത്താം എന്ന് അറിയിച്ച് ടിനി ടോം ഫോൺ വെച്ചു.


അവസാനം ഷൂട്ടിങ്ങ് പൂർത്തിയപ്പോൾ ട്രാവലിങ്ങ് എക്സ്പെൻസ് ചോദിച്ചപ്പോഴും നാൻ, അനുപ് മേനോൻ, പൃഥി രാജ് എന്ന് ബാല ആവർത്തിച്ചെന്നും രസകരമായാണ് ടിനി ടോം പരിപാടിയിൽ പറഞ്ഞത്. അധികം താമസിക്കാതെ ടിനി ടോമിൻറെ ഡയലോഗ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നീടങ്ങോട്ട് ബാലക്ക് ട്രോൾ പൂരമായിരുന്നു.


ALSO READ : Basil Joseph: 'മിന്നല്‍ മുരളി 2' എപ്പോൾ വരും? ഉത്തരം നൽകി ബോസിൽ ജോസഫ്


അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍  ബാല ആദ്യമായി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ദി ഹിറ്റ് ലിസ്റ്റ്.ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള സിനിമയില്‍ ബാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.


നരേന്‍, ഉണ്ണിമുകുന്ദന്‍, സമുദ്രക്കനി, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, കന്നട നടന്‍ ധ്രുവ്, ടിനിടോം, സുരേഷ് കൃഷ്ണ, കൃഷ്ണ, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, കിരണ്‍ രാജ്, ശ്രീജിത്ത് രവി, രാജീവ് രംഗന്‍, ഐശ്വര്യ ദേവന്‍, കാതല്‍ സന്ധ്യ  തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിൽ സംഭാഷണമെഴുതിയിരിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ യു. ഹരീഷാണ്.സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവരണത്തില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ അന്ന് വലിയ ചർച്ചയായിരുന്നു. 2012-ലാണ് ചിത്രം പ്രർദശനത്തിന് എത്തിയത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.