ഒടിടി റിലീസിലൂടെ വന്ന് പ്രേക്ഷക മനസിൽ ഇടം നേടിയ മലയാലത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ഒടിടിയിൽ ആണ് ഇറങ്ങിയതെങ്കിലും ആഗോളതലത്തിൽ റീച്ച് നേടിയ ചിത്രമാണിത്. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകൻ. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സിലൂടെ ഇറങ്ങിയ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത കുറിച്ചുള്ള ചർച്ചകളായിരുന്നു എങ്ങും. അതിനിടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ഒരു സീക്വല്‍ ഉണ്ടാവുമെന്ന് പറഞ്ഞത്.
"പ്രേക്ഷകര്‍ ഞങ്ങള്‍ക്ക് നല്‍കിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തില്‍ എത്തിക്കാനുള്ള ലൈസന്‍സ് ആണ്. വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്", എന്നാണ് നിര്‍മ്മാതാവ് അന്ന് പറഞ്ഞത്. രണ്ടാം ഭാഗം ഉണ്ടായേക്കാമെന്നും എന്നാൽ ഒരു ഔദ്യോഗിക പ്രഖ്യാപനത്തിന് സമയമായിട്ടില്ലെന്നുമാണ് റിലീസ് സമയത്ത് ബേസില്‍ ജോസഫ് പ്രതികരിച്ചത്. മിന്നൽ മുരളി രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർന്നിരിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രണ്ടാം ഭാഗത്തെ കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് ബേസിൽ.
"അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോള്‍ ഒരുപാട് ആശങ്കകളും പ്രതിസന്ധികളും ഉണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ഹീറോ ആവണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. തീര്‍ച്ഛയായും രണ്ടാംഭാഗം ഉണ്ടാവുമെങ്കിലും അത് എപ്പോള്‍ വരുമെന്ന് ഇപ്പോള്‍ പറയാനാവില്ല", എന്നാണ് ബേസില്‍ അഭിമുഖത്തിൽ പറഞ്ഞത്.
ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച പാൽതു ജാൻവർ ആണ് ബേസിൽ ജോസഫിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. പ്രസൂണ്‍ എന്ന പേരില്‍ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ വേഷമാണ് ബേസിൽ ചെയ്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...