Actor Bala vs YouTuber Chekuthan: `ആ പ്രസ്താവന തെറ്റ്, പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം`; ചെകുത്താന് ബാലയുടെ വക്കീൽ നോട്ടീസ്
അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അയാളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ബാലയുടെ മൊഴിയെടുത്തിരുന്നു.
ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി നടൻ ബാല. തനിക്കെതിരെ ചെകുത്താൻ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബാല ഇയാൾക്ക് വക്കീൽ നോട്ടീസയച്ചു. അജു അലക്സിന്റെ വീട് കയറി ബാല ആക്രമിച്ചുവെന്നുവായിരുന്നു പ്രസ്താവന. ഇത് തെറ്റാണെന്നും മൂന്ന് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ചെകുത്താനതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
അജു അലക്സിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അയാളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ബാലയുടെ മൊഴിയെടുത്തിരുന്നു. ഫ്ലാറ്റിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി നൽകിയത്. അതിക്രമം നടക്കുന്ന സമയത്ത് അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇയാളാണ് പരാതിക്കാൻ. അജു അലക്സ് തനിക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധം മൂലമാണ് ബാല ഈ പ്രവർത്തി ചെയ്തതെന്നാണ് എഫ്ഐആർ.
Also Read: Car caught fire in Vakatthanam: വാകത്താനത്ത് കാറിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു
നടന്റെ വീട്ടിലെത്തിയായിരുന്നു തൃക്കാക്കര പോലീസ് മൊഴി എടുത്തത്. എന്നാൽ തോക്ക് കണ്ടെത്താൻ സാധിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. താൻ വ്ളോഗറെ ഭീക്ഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ബാലയുടെ പ്രതികരണം.
സന്തോഷ് വർക്കി (ആറാട്ടണ്ണൻ) യെകൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ ബാല തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരെ ആക്ഷേപിച്ചതിനാണ് ആറാട്ടണ്ണനെ കൊണ്ട് ബാല മാപ്പ് പറയിച്ചത്. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ചെകുത്താനും വീഡിയോ ഇറക്കി. ഇതിന് പിന്നാലെയാണ് അജു അലക്സിനെതിരെ ബാല രംഗത്തുവന്നത്. സന്തോഷ് വർക്കിയും ബാലയ്ക്കൊപ്പം അജു അലക്സിന്റെ വീട്ടിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...