ഗൗതംമേനോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോണിആന്റണി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് സംവിധായകൻ ജോണിആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ അനുരാഗം റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിൽ ചിത്രത്തിൽ ജോണി ആന്റണിക്കൊപ്പം സഹതാരമായെത്തുന്ന സംവിധായകനും അഭിനേതാവുമായ ഗൗതംമേനോന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അനുരാഗമെന്ന തന്റെ ചിത്രത്തിന്റെ വരവറിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനേതാവ് എന്ന നിലയിൽ ജോണി ആന്റണി ഇരുപത്തിനാലാം വർഷത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ 1999-ൽ ജോസ് തോമസ് ദിലീപിനെ നായനാക്കി ഒരുക്കിയ 'ഉദയപുരം സുൽത്താൻ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യമായി അഭിനേതാവായതിന് ശേഷം സംവിധാന രംഗത്താണ് അദ്ദേഹം കൂടതലായി ശ്രദ്ധ കേന്ദ്രീകരിച്ചത്.


Also Read: Madhura Manohara Moham: ഷറഫുദ്ദീനും രജീഷ വിജയനും ഒന്നിക്കുന്നു; 'മധുര മനോഹര മോഹം' ടൈറ്റിൽ പോസ്റ്റർ


ആദ്യത്തെ സംവിധാന സംരംഭമായ എക്കാലത്തെയും ഹിറ്റ് ചിത്രം 'സി.ഐ.ഡി മൂസ' അദ്ദേഹത്തിന് സംവിധായകൻ എന്ന നിലയിൽ വലിയൊരു സ്ഥാനമാണ് നൽകിയത്. തുടർന്ന് സൂപ്പർ താരങ്ങളെ വച്ച് ഒട്ടെ ഏറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. ഇപ്പോൾ അഭിനേതാവ് എന്ന നിലയിൽ വളരെ വലിയ തിരക്കുള്ള താരമാണ് അദ്ദേഹം. കൂടുതലും ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചു വരുന്നത്. 


എന്നാൽ അതിന് മാറ്റം നൽകുന്ന കഥാപാത്രമാണ് ഷഹദ് സംവിധാനം ചെയ്യുന്ന "അനുരാഗം" എന്ന ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ജോസ് എന്ന ബാങ്ക് ഉദ്ദ്യോഗസ്ഥനായ കഥാപാത്രം. "അനുരാഗം" തീയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ജോണി ആന്റണി എന്ന അഭിനേതാവിന്റെ പുതിയൊരു മുഖം കാണാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിയുന്നത്. 


അനുരാഗം എന്ന സിനിമയുടെ പിറവിക്ക് പിന്നിലും ജോണി ആന്റണി എന്ന സിനിമ പ്രേമിയുടെ പങ്കും സംവിധായകൻ ഷഹദ് ഓർമ്മിക്കുന്നു. സിനിമയുടെ തുടക്കം മുതൽ നിർമ്മാതാവിലേക്ക് തങ്ങളെ എത്തിക്കുന്നതിന് വരെ അദ്ദേഹം മുന്നിൽ നിന്ന് സഹായങ്ങൾ നൽകി. മികച്ച നിർമ്മാതാക്കളെ ലഭിച്ചതിനാൽ ഒരു ഘട്ടത്തിൽ പോലും പ്രയാസങ്ങൾ ഒന്നും ഇല്ലാതെയാണ് സിനിമ പൂർത്തിയാക്കാൻ സാധിച്ചത് അതിന് കാരണം ജോണിച്ചേട്ടന്റെ സഹായമാണ് എന്ന് സംവിധായകൻ വ്യക്തമാക്കി.


Also Read: RRR Movie: ചിത്രം രണ്ട് തവണ കണ്ടു, ആർആർആറിനെ പ്രശംസിച്ച് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി


"അനുരാഗം" സിനിമ തീയറ്ററിൽ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും ജോണി ആന്റണിയുടെ ജോസിനെക്കുറിച്ച് ഏറെ ഇഷ്ട്ടത്തോടെ സംസാരിക്കുന്നത് കാണാൻ കാത്തിരിക്കാം. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിൻ ജോസിന്റെതാണ്.അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ചിത്രം ഉടൻ  തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.