RRR Movie: ചിത്രം രണ്ട് തവണ കണ്ടു, ആർആർആറിനെ പ്രശംസിച്ച് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

10 മിനിറ്റ് നേരത്തോളം തങ്ങൾക്കൊപ്പം നിന്ന് സിനിമയെ വിലയിരുത്താൻ അദ്ദേഹം സമയം ചെലവഴിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും എസ്എസ് രാജമൗലി 

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 12:42 PM IST
  • ക്രിട്ടിക്സ് ചോയിസ് അവാർഡ്സിൽ രണ്ട് പുരസ്കാരങ്ങൾ കൂടി ആർആർആർ സ്വന്തമാക്കി.
  • മികച്ച ​ഗാനത്തിനുള്ള പുരസ്കാരവും, മികച്ച വിദേശ ഭാഷാ ചിത്രമെന്ന ബഹുമതിയുമാണ് ക്രിട്ടിക്സ് ചോയിസ് അവാർഡിൽ ആർആർആർ സ്വന്തമാക്കിയത്.
  • ലോസ് ഏഞ്ചലസിൽ വച്ചായിരുന്നു ചടങ്ങ്.
RRR Movie: ചിത്രം രണ്ട് തവണ കണ്ടു, ആർആർആറിനെ പ്രശംസിച്ച് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി

ആർആർആറിനെ പ്രശംസിച്ച് പ്രമുഖ സംവിധായകൻ ജെയിംസ് കാമറൂൺ. ചിത്രത്തെ അഭനന്ദിച്ച് ജെയിംസ് കാമറൂൺ പറഞ്ഞ കാര്യങ്ഹൾ പങ്കിട്ടിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ എസ്.എസ് രാജമൗലി തന്നെയാണ്. വിഖ്യാത സംവിധായകനായ ജയിംസ് കാമറൂൺ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നാണ് രാജമൗലി കുറിച്ചത്. കാമറൂൺ ആ ചിത്രം രണ്ട് തവണ കണ്ടുവെന്നാണ് രാജമൗലി പറഞ്ഞത്. ആദ്യം ഒരു തവണ ചിത്രം കണ്ടപ്പോൾ അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായെന്നും പിന്നീട് ഭാര്യയ്ക്കൊപ്പം വീണ്ടും ചിത്രം കണ്ടുവെന്നും രാജമൗലി പറഞ്ഞു. 

10 മിനിറ്റ് നേരത്തോളം തങ്ങൾക്കൊപ്പം നിന്ന് സിനിമയെ വിലയിരുത്താൻ അദ്ദേഹം സമയം ചെലവഴിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും എസ്എസ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു. കാമറൂണിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ചിത്രം രണ്ട് തവണ കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചു. രാജമൗലിയുടെ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് സന്തോഷം രേഖപ്പെടുത്തിയത്. ഹൃദയത്തിന്റെ ഇമോജിയും മറ്റും കമന്റായിട്ടാണ് പ്രേക്ഷകരും സന്തോഷം രേഖപ്പെടുത്തിയത്. 

Also Read: Madhura Manohara Moham: ഷറഫുദ്ദീനും രജീഷ വിജയനും ഒന്നിക്കുന്നു; 'മധുര മനോഹര മോഹം' ടൈറ്റിൽ പോസ്റ്റർ

 

ക്രിട്ടിക്സ് ചോയിസ് അവാർഡ്സിൽ രണ്ട് പുരസ്കാരങ്ങൾ കൂടി ആർആർആർ സ്വന്തമാക്കി. മികച്ച ​ഗാനത്തിനുള്ള പുരസ്കാരവും, മികച്ച വിദേശ ഭാഷാ ചിത്രമെന്ന ബഹുമതിയുമാണ് ക്രിട്ടിക്സ് ചോയിസ് അവാർഡിൽ ആർആർആർ സ്വന്തമാക്കിയത്. ലോസ് ഏഞ്ചലസിൽ വച്ചായിരുന്നു ചടങ്ങ്. അടുത്തിടെയാണ് ആർആർആറിനെ ​ഗോൾഡൻ ​ഗ്ലോബ്സ് അവാർഡ് ലഭിച്ചത്. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിന് എം.എം കീരവാണിക്കാണ് പുരസ്കാരം ലഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News