Dileep Received UAE Golden visa: നടന്‍ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടൊവിനോ തോമസ്, പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ലാലു അലക്സ് , സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, നടിമാരായ ശ്വേതാ മേനോൻ, മീന, ആശാ ശരത്, നൈല ഉഷ, മീര ജാസ്മിൻ, മിഥുൻ രമേഷ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചവരിൽ ഉൾപ്പെടുന്നവരാണ്. 


Also Read: Golden Visa | ആസിഫലിക്കും ഗോൾഡൻ വിസ,ദുബായ് മലയാളിയുടെ രണ്ടാമത്തെ വീടെന്ന് താരം


വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ ആദര സൂചകമായി നൽകുന്നതാണ് ഈ ഗോൾഡൻ വിസ.  ഇതിന് പത്തുവർഷത്തെ കാലാവധിയാണ് ഉള്ളത്. ദീര്‍ഘകാല താമസ വിസയായ ഈ ഗോള്‍ഡൻ വിസ 2019 ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. 


ഗോള്‍ഡൻ വിസ ലഭിക്കുന്നവര്‍ക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും കഴിയും. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യം നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡൻ വിസ കൊവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുവദിച്ചിരുന്നു.  ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം.


Also Read: റീൽ വീഡിയോ എടുക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ 


വ്യവസായി എംഎ യൂസഫലിക്കാണ് ആദ്യം ഗോള്‍ഡന്‍ വിസ ലഭിച്ചത്.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭരണകൂടം ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. ഇവരുടെ കഴിവുകള്‍ യുഎഇക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.