Rizabawa Death | ജോൺഹോനായി ആവാൻ അന്ന് റിസബാവയ്ക്ക് അൽപ്പം പരിഭ്രമം തോന്നിയിരുന്നു, പീന്നീടതും ചരിത്രമായി
ഹരിഹർ നഗറിലെ വില്ലൻ വേഷമായിരുന്നു ഒരു പക്ഷെ മലയാളത്തിൽ റിസബാവയക്ക് കൂടുതൽ ശക്തമായ കഥാപാത്രങ്ങളെ നൽകിയത്
ശാന്ത സ്വഭാവിയായ വില്ലനാകാൻ. ശക്തനായൊരു രാഷ്ട്രീയക്കാരനാകാൻ അങ്ങിനെ വേഷ പകർച്ചയിലെ അഗ്രഗണ്യനായിരുന്നു റിസബാവ. ക്രൈംഫയലിലെ തോമസ് കുട്ടിയും, ഹരിഹർ നഗറിലെ ജോൺ ഹോനായിയും ഒന്നും അത് പെട്ടെന്ന് പ്രേക്ഷകരുടെ ഉള്ളിൽ നിന്നും ഇറങ്ങിപോയിട്ടില്ല. ഏത് കഥാപാത്രമായാലും അതിൻറെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുക എന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി.
ഹരിഹർ നഗറിലെ വില്ലൻ വേഷമായിരുന്നു ഒരു പക്ഷെ മലയാളത്തിൽ റിസബാവയക്ക് കൂടുതൽ ശക്തമായ കഥാപാത്രങ്ങളെ നൽകിയത്.ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും നിരവധി സീരിയലുകളിൽ അദ്ദേഹം സജീവമായിരുന്നു.
എത്ര ചെറിയ വേഷമായാലും വില്ലനായോ, സഹനടനായോ അല്ലെങ്കിൽ മിനിട്ടുകൾ മാത്രമുള്ള അഭിനേതാവായോ പോലും അദ്ദേഹം സിനിമകളുടെ വൈവിധ്യം ആസ്വദിച്ചിരുന്നെന്ന് വേണം പറയാൻ. ചിലപ്പോ ജയറാമിൻറെ കോംബോ സീൻ,അല്ലെങ്കിൽ സായികുമാറിനൊത്ത്, കോളേജിലെ പൂവാലൻ, തറവാടിയായ ആങ്ങളയായി തുടങ്ങി ഏതു വേഷങ്ങൾക്കും അദ്ദേഹം നിന്നു കൊടുക്കുകയായിരുന്നു.
ജോൺ ഹോനായി എന്ന കഥപാത്രം സ്വീകരിക്കാൻ അദ്ദേഹത്തിനൊരു പരിഭ്രമം ഉണ്ടായിരുന്നതായി സംവിധായകൻ സിദ്ദിഖ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ അത്രയും മനോഹരമായൊരു വില്ലൻ വേഷം ഇനി മലയാള സിനിമയിലുണ്ടാവില്ല.അഞ്ഞൂറാനെ പോലെ,മുണ്ടക്കൽ ശേഖരനെ പോലെ, ഇന്നും ജോൺഹോനായി മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...