Actor Bala And Wife : ഭാര്യ എലിസബത്തിനെതിരെയുള്ള പെയ്ഡ് നെഗറ്റീവ് കമന്റസിനെതിരെ നടൻ ബാല, അവസാന താക്കീതുമായി നടൻ

Actor Bala തന്റെ ജീവിത പങ്കാളി എലിസബത്തുമായിട്ടുള്ള ഓരോ നിമിഷവും സോഷ്യൽ മീഡിയ (Social Media) പങ്കുവെക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 11:44 PM IST
  • തനിക്കും ഭാര്യക്കുമെതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല ആരോപിക്കുന്നത്
  • പണം വാങ്ങിട്ടാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം.
  • ഇത്രയധികം പേർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് പ്രായോഗികമല്ലെന്നും നടൻ താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നണ്ട്.
  • നിങ്ങൾ നിങ്ങളുടെ ജീവിതം തന്നെ നോക്കി കൂടെയെന്നാണ് താരം തന്റെ വീഡിയോയിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
Actor Bala And Wife : ഭാര്യ എലിസബത്തിനെതിരെയുള്ള പെയ്ഡ് നെഗറ്റീവ് കമന്റസിനെതിരെ നടൻ ബാല, അവസാന താക്കീതുമായി നടൻ

Chennai : വിവാഹിതനായതിന് ശേഷം നടൻ ബാല (Actor Bala) തന്റെ ജീവിത പങ്കാളി എലിസബത്തുമായിട്ടുള്ള ഓരോ നിമിഷവും സോഷ്യൽ മീഡിയ (Social Media) പങ്കുവെക്കാറുണ്ട്. വിവാഹത്തിന് മുമ്പുള്ള സമയത്ത് കാര്യങ്ങളും അതിന് ശേഷം ആദ്യ സമ്മാനമായി ആഢംബര കാറും താരത്തിന്റെ അമ്മ തന്റെ ഭാര്യക്ക് നൽകിയ സ്വർണമാലയും കമ്മലുമെല്ലാം താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. 

അതിനിടെയാണ് ഇവയെല്ലാം പങ്കുവെച്ച പോസ്റ്റുകളിൽ താരത്തിനെതിരെയും ഭാര്യ എലിസബത്തിനെതിരെയും മോശമായ കമന്റുകൾ ശ്രദ്ധയിൽ പെട്ടതെന്ന് ബാല മറ്റൊരു വീഡിയോയിലെത്തി അറിയിക്കുന്നത്. തനിക്കും ഭാര്യക്കുമെതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല ആരോപിക്കുന്നത്.

ALSO READ : Actor Bala Wedding Reception: ഇനി വിവാദം വേണ്ട. അങ്ങിനെ അതിനൊരു ഒൗപാചരികത വന്നു, ബാലയുടെ വിവാ​ഹ റിസപ്ഷൻ കഴിഞ്ഞു

"എലിസബത്തിന് ഇന്ന് പിറന്നാളാണ്, അപ്പോൾ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. അവർക്ക് അമ്മയും പെങ്ങമാരും ഉണ്ടാകും ഇത്തരത്തിൽ നെഗറ്റീവ് കമന്റിടുന്നത് വളരെ തെറ്റാണ്" ബാല ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. 

ALSO READ : Bala Wedding: ബാലയ്ക്ക് കൂട്ടായി ഇനി എലിസബത്ത്; വിവാ​ഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

പണം വാങ്ങിട്ടാണ് ഇങ്ങനെ കമന്റ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാം. ഇത്രയധികം പേർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് പ്രായോഗികമല്ലെന്നും നടൻ താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നണ്ട്. നിങ്ങൾ നിങ്ങളുടെ ജീവിതം തന്നെ നോക്കി കൂടെയെന്നാണ് താരം തന്റെ വീഡിയോയിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

എന്നെ പറ്റി എന്ത് മോശം സംസാരിച്ചപ്പോഴും ഞാൻ മിണ്ടാതെ ഇരുന്നിട്ടുണ്ട്. എലിസബത്തിന് മീഡിയ എന്താണെന്ന് അറിഞ്ഞു കൂടാ, ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇത് അവസാന താക്കീതാണെന്നാണ് ബാല വീഡിയോയിലൂടെ അറിയിച്ചു. 

ALSO READ : Actor Bala and Wife: ബാലയുടെ വിവാഹം കഴിഞ്ഞു, വധു എലിസബത്ത്-ചിത്രങ്ങൾ

അതോടൊപ്പം തന്റെ ഭാര്യ എലിസബത്തിന്റെ പിറന്നാൾ ആഘോഷവും ബാല വീഡിയോയിലൂടെ പങ്കുവെക്കുകയും ചെയ്തു. സെപ്റ്റംബർ 5നാണ് ഇരുവരെ വിവാഹിതരാകുന്നത്. ബാലയുടെ രണ്ടാമത്തെ വിവാഹമാണിത്. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ താരത്തിന് ഒരു മകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News