ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് 'ഗണ്‍സ് ആൻഡ് ഗുലാബ്‍സ്'. സീരീസിലെ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. രാജ് നിദോരു, കൃഷ്‍ണ ഡി കെ എന്നിവരാണ് സീരിസ് സംവിധാനം ചെയ്യുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

 


സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ, എന്ന ക്യാപ്ഷനോടെയാണ് ദുൽഖർ ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ഉടന്‍ നെറ്റഫ്ളിക്സില്‍ വരുമെന്നും ദുൽഖർ വ്യക്തമാക്കി. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നിവരും സീരീസിലുണ്ട്. 


റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്‍ത 'സല്യൂട്ട്' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഒടിടിയിൽ റിലീസായ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് സല്യൂട്ടിൽ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആയിരുന്നു നായിക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.