തുടരെ പ്രണയ ചിത്രങ്ങളിൽ അഭിനയിച്ചതിന് തുടർന്ന് റൊമാന്റിക് ഹീറോ എന്ന വിളി കേട്ടു മടുത്തുയെന്ന് നടൻ ദുൽഖർ സൽമാൻ. ഇനി പ്രണയ ചിത്രങ്ങൾ ഒഴിവാക്കി ആക്ഷൻ മാസ് ചിത്രങ്ങൾളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതിയപ്പോഴാണ് സീതാരാമത്തിന്റെ കഥയുമായി സംവിധായകൻ ഹനു രാഘവപുടി തന്നെ സമീപിക്കുന്നതെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. കഥ കേട്ടപ്പോൾ മനോഹരമായി തോന്നിയെന്ന് അതുകൊണ്ട് നിരസിച്ചില്ലയെന്ന് കൂട്ടിച്ചേർത്തു. ഇത് തന്റെ അവസാന പ്രണയ ചിത്രവും കൂടിയായിരിക്കുമെന്ന് സീതാരാമം സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ നടൻ പറഞ്ഞു,


COMMERCIAL BREAK
SCROLL TO CONTINUE READING

"റൊമാന്റിക് ഹീറോ എന്ന വിളി കേട്ട് മടുത്തു. പ്രണയ ചിത്രങ്ങളിൽ ഇനി അഭിനയിക്കുന്നില്ല എന്ന കരുതിയതാണ്. ആക്ഷൻ, മാസ് ചിത്രങ്ങൾ ഞാൻ ചെയ്യുന്നില്ല എന്നാണ് പലർക്കും പരാതി. അപ്പോഴാണ് ഹനു സർ ഈ സിനിമയുടെ കഥയുമായി എന്നെ സമീപിക്കുന്നത്. മനോഹരമായ കഥ, ഇതു കൂടി ചെയ്യാമെന്ന് കരുതി. ഇത് എന്റെ അവസാന പ്രണയ ചിത്രമാണ്" ദുൽഖർ സൽമാൻ ട്രെയിലർ ലോഞ്ചിനിടെ പറഞ്ഞു.


ALSO READ : 'ദേവദൂതർ പാടി'; ആടി തിമിർത്ത് ചാക്കോച്ചൻ; 'ന്നാ താൻ കേസ് കൊട്' സിനിമയിലെ വീഡിയോ ഗാനം



ദുൽഖർ സൽമാനും , ഹനു രാഘവപുടിയും , സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന  സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. 


ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയും ചിത്രത്തിലെത്തുന്നുണ്ട്.  പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ALSO READ : ദേശീയ അവാർഡിന് പിന്നാലെ തിങ്കാളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ


സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്. അഡീഷണൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.


അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.