കാസർകോട് : മികച്ച മലയാള ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ച തിങ്കളാഴ്ച നിശ്ചയം സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ. ദേശീയ അവാർഡിന് പുറമെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് ചിത്രീകരിച്ച ചെറിയ സിനിമയ്ക്ക് ലഭിച്ച വൻ സ്വീകാര്യതയെ തുടർന്നാണ് രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറെടുക്കുന്നതെന്ന് സംവിധായകൻ അറിയിച്ചു.
നേരത്തെ തന്നെ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുമായി രണ്ടാം ഭാഗവമായി ബന്ധപ്പെട്ട് ആലോചന നടത്തിയിരുന്നു. അത് കഥയാക്കി ചിട്ടപ്പെടുത്തമെന്ന് ഹെഗ്ഡെ സിനിമ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിനിടെ അറിയിച്ചു. ആദ്യ ചിത്രം കല്യാണ നിശ്ചയത്തിന്റെ പശ്ചാത്തലത്തിലാണെങ്കിൽ രണ്ടാം ഭാഗം കല്യാണം കേന്ദ്രീകരിച്ചാകും ചിത്രീകരിക്കുകയെന്ന് ഹെഗ്ഡെ വ്യക്തമാക്കി.
ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
നേരത്തെ പ്രഖ്യാപിച്ച കുഞ്ചാക്കോ ബോബൻ ചിത്രം പത്മിനിക്ക് ശേഷം അടുത്ത വർഷം തന്നെ തിങ്കാളാഴ്ച നിശ്ചയത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നയെന്ന് സംവിധായകൻ അറിയിച്ചു. നിലവിൽ ഹെഗ്ഡെ ഷറഫുദ്ദീനെ വച്ച് ഒരുക്കുന്ന 1744 വൈറ്റ് ഓൾട്ട സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ്.
കൂടാതെ ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങളെ മാത്രം നിലനിർത്തി തീർത്തും പുതിയ അഭിനേതാക്കളെയാകും രണ്ടാം ഭാഗത്തിൽ പരിഗണിക്കുകയെന്ന് സംവധിയാകൻ അറിയിച്ചു. അതേസമയം ക്യാമറയ്ക്ക് പിന്നിൽ ആദ്യ ഭാഗത്തിന്റെ അതെ സംഘം തന്നെയായിരിക്കുമെന്നും ഹെഗ്ഡെ അഭിമുഖത്തിലൂടെ അറിയിച്ചു.
ALSO READ : Kudukku 2025 : വെറൈറ്റി പോസ്റ്ററുമായി കുടുക്ക്; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
ദേശീയ അവാർഡിന് പുറമെ 51-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ രണ്ടാമത്തെ മികച്ച ചിത്രമായിരുന്നു തിങ്കളാഴ്ച നിശ്ചയം. കൂടാതെ 25-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്നത്തെ മലയാള സിനിമ വിഭാഗത്തിൽ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പുഷ്കര ഫിലിംസിന്റെ ബാനറിൽ പുഷ്കര മല്ലികാർജുനയ്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.