Hareesh peradi: ``ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി, അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം``; രഞ്ജിത്തിനെ പരിഹസിച്ച് ഹരീഷ് പേരടി
വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്നായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിൽ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആരോപണത്തിൽ ഇതുവരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയ രഞ്ജിത്ത് പ്രതികരിച്ചിട്ടില്ല. ഇതിനെതിരെയാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ പരിഹാസം. വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്ന് പ്രതിഷേധിക്കാർക്ക് അറിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
''രഞ്ജിയേട്ടാ...ആരൊക്കെ പ്രകോപിപ്പിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്...നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു...ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി ...നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു...(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി..അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ...ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ...അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ...സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട...ഈഗോ വരും...അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി...വിപ്ലവാശംസകൾ''
കഴിഞ്ഞ ദിവസം അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. സംവിധായകൻ വിനയവന്റെ പരാതിയിലാണ് നടപടി. അതേസമയം രഞ്ജിത്തിനെ മന്ത്രി സജി ചെറിയാൻ പിന്തുണച്ചിരുന്നു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിനയന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടുവെന്നായിരുന്നു വിനയൻ ആരോപിച്ചത്. രഞ്ജിത്തിനതെിരായ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും ശബ്ദസന്ദേശങ്ങളും വിനയന്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...