സെക്കൻഡ് ഷോ അനുവദിച്ചു പക്ഷെ നാടകക്കാരന് വേദിയില്ല രണ്ടാംതരക്കാരനായി ജീവിക്കില്ല ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കുന്നയെന്ന് നാടക സിനിമ നടൻ ഹരീഷ് പേരടി
നാടക മേഖലയ്ക്ക് ഇങ്ങനെ ഒരു അവഗണന നേരിട്ട് രണ്ടാംതര പൗരനായി ജീവിക്കാൻ തനിക്ക് പറ്റില്ല. അതിനാൽ കേരളത്തിലെ ഇടതുപക്ഷ സർക്കരിനുള്ള എല്ലാ പിന്തുണയും ഇതോടെ പിൻവലിക്കുന്നു എന്നാണ് ഹരിഷ് പേരടി തന്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
Kochi : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമാർശനവുമായി നാടക സിനിമ നടൻ Hareesh Peradi. സിനിമ മേഖലയ്ക്ക് എല്ലാ ഇളവുകൾ നൽകുമ്പോൾ നാടക മേഖലയെ സർക്കാർ പൂർണാമയി അവഗണിക്കുകയാണെന്നാണ് ഹരീഷ് തന്റെ Facebook Post ലൂടെ അറിയിച്ചിരിക്കുന്നത്,
നാടക മേഖലയ്ക്ക് ഇങ്ങനെ ഒരു അവഗണന നേരിട്ട് രണ്ടാംതര പൗരനായി ജീവിക്കാൻ തനിക്ക് പറ്റില്ല. അതിനാൽ കേരളത്തിലെ ഇടതുപക്ഷ സർക്കരിനുള്ള എല്ലാ പിന്തുണയും ഇതോടെ പിൻവലിക്കുന്നു എന്നാണ് ഹരിഷ് പേരടി തന്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ALSO READ : മമ്മൂട്ടി മത്സരിക്കുമോ? ചോദ്യം ആവർത്തിച്ച് ആരാധകർ, മറുപടിയിൽ വ്യക്തമാക്കി താരം
സിനിമ മേഖലയ്ക്ക് എല്ല തരത്തിലുള്ള ഇളവുകൾ നൽകിയെങ്കിലും നാടക മേഖലയ്ക്ക് അവഗണന മാത്രമാണ്. അന്തരാഷ്ട്ര ചലചിത്ര മേള നടന്നു പക്ഷെ ഐടിഎഫ്ഒകെ ( അന്തരാഷ്ട്ര തിയേറ്റർ ഫിലിം ഫെസ്റ്റിവർ ഓഫ് കേരള) നടത്താതിലുമാണ് ഇടുതപക്ഷ പിന്തുണ പിൻവലിക്കുന്നുയെന്ന് അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സെക്കൻഡ് ഷോകൾ നടത്താൻ തിയേറ്ററുകൾക്ക് ദുരന്തനിവാരണ വകുപ്പ് അനുമതി നൽകി. ഇതിനായി തീയേറ്ററുകളുടെ സമയം പുനക്രമീകരിക്കും. വിവിധ സിനിമാ സംഘടനകൾ ഇത് സംബന്ധിച്ച് നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സെക്കൻഡ് ഷോയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
ALSO READ : Meghan Markle കള്ളി, വംശീയതയെ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് ബോളിവുഡ് നടി സിമി ഗരേവാൾ
കോവിഡ് (covid) വ്യാപനം രൂക്ഷമായതോടെ തീയേറ്ററുകളുടെ ദൈനംദിന പ്രവർത്തന സമയം രാവിലെ ഒൻപത് മണി മുതൽ രാത്രി ഒൻപത് മണി വരെ മാറ്റി. പകരം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയായി പുനഃക്രമീകരിച്ചാണ് പുതിയ ഉത്തരവ്. കോവിഡ് വന്നതോടെ അടച്ചു പൂട്ടിയ തീയേറ്ററുകൾ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് തുറന്നെത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.