കൊച്ചി: നടൻ ഇന്നസെൻറിൻറെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. കൊച്ചിയിലേ ലേക് ഷോർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്. നിലവിൽ വെൻറിലേറ്ററിലാണ് ഇന്നസെൻറ് എന്ന് റിപ്പോർട്ട് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ച മുൻപാണ് അർബുദ രോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില സങ്കീർണമായതോടെ വെൻറിലേറ്റർ ഘടിപ്പിക്കുകയായിരുന്നു. പിന്നീട് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വെൻറിലേറ്റർ സഹായം ഒഴിവാക്കിയിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ത ന്റെ ഇച്ഛാശക്തിയാൽ കാൻസർ എന്ന രോ​ഗത്തെ നേരിട്ട വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വാർഡിലെ ചിരി എന്നത് ഉൾപ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതേസമയം താരത്തിൻറെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി അധികൃതർ ഓദ്യോഗിക അറിയിപ്പുകൾ നൽകിയിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.