Actor Innocent: പൊളിഞ്ഞ തീപ്പെട്ടിക്കമ്പനിയിൽ ജീവിതം; പൈസയുണ്ടാക്കിയത് സിനിമ, അന്ന് കൊടുത്ത സ്വത്ത് വിവരം ഇങ്ങനെ
Actor Innocent net worth: രണ്ട് സിനിമകൾ നിർമ്മിച്ചതും പരാജയപ്പെട്ടു, ഇടയിൽ സിമൻറ് കച്ചവടം നടത്തിയിട്ടും പച്ച പിടിച്ചില്ല
ഇരിങ്ങാലക്കുട: പാരമ്പര്യം നോക്കിയാൽ ഇന്നസെൻറിൻറെ കുടുംബം കച്ചവടത്തിൽ മുൻപന്തിയിലായിരുന്നു. എന്നാൽ കച്ചവടം ഇന്നസെൻറിന് മാത്രം അത്ര വഴങ്ങിയില്ല. ചേട്ടൻറെ ദാവൺഗരെയിലെ തീപ്പെട്ടിക്കമ്പനി ഏറ്റെടുത്ത് നടത്താൻ ഇന്നസെൻറ് തീരുമാനിച്ചു. പക്ഷെ പരാജയപ്പെട്ടു. കടംകയറി ഒടുവിൽ കോടമ്പാക്കത്തെത്തി ആലീസിൻറെ ആഭരണമൊക്കെ വിറ്റ് രണ്ട് സിനിമകൾ നിർമ്മിച്ചു. അതും പരാജയപ്പെട്ടു. ഇതിനിടയിൽ സിമൻറ് കച്ചവടവും നടത്തി തോറ്റു.
കച്ചവടം തൻറെ വഴിക്ക് വരില്ലെന്ന് ഉറപ്പായതോടെ പരുപാടി പതിയെ ഒഴിവാക്കി ഇന്നസെൻറ് പതിയെ സിനിമയിലേക്ക് എത്തി. എവിടെയായിരുന്നു ഇത്രകാലം എന്നൊരു ഉൾവിളിയിലായിരുന്നോ എന്തോ അദ്ദേഹത്തിന് നഷ്പ്പെട്ടതെല്ലാം സിനിമ നൽകി. കാലത്തിൻറെ മധുര പ്രതികാരം പോലെ...
Also Read: Actor Innocent : നടൻ ഇന്നസെന്റ് അന്തരിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ അദ്ദേഹത്തിന് ആകെയുള്ള വാഹനം, സ്വർണ്ണം, ബാങ്ക് നിക്ഷേപങ്ങൾ, എന്നിവ അടക്കം 29,37,76,262 ആസ്തി അദ്ദേഹത്തിനുണ്ടെന്ന് ദേശാഭിമാനി 2019 മാർച്ചിൽ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു. ഇരിങ്ങാലക്കുട സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ അദ്ദേഹത്തിന് 2 കോടിക്ക് മുകളിൽ സ്ഥിര നിക്ഷേപവുമുണ്ടെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
കടവും കടത്തിന് മുകളിൽ കടവുമായി ജീവിച്ച ഇന്നസെൻറിൻറെ സിനിമയിലെ അദ്വാനമാണ് ഇവ. പണ്ട് ദരിദ്രനായ സുഹൃത്തിൻറെ വീട്ടിൽ പോയി വൃത്തിക്കുറവ് മൂലം ഭക്ഷണം കഴിക്കാതെ മടങ്ങിയ ഇന്നസെൻറിൻറെ കഥ പലരും പറയാറുണ്ട്. പിന്നീട് പിതാവിൻറെ വാക്കുകളിൽ നിന്നുണ്ടായ തിരിച്ചറിവിൽ അദ്ദേഹം മരണം വരെയും ആ വീട്ടിൽ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഒരു പ്രായശ്ചിത്തം പോലെയായിരുന്നു അത്. സിനിമയെ പോലും വെല്ലുന്ന യഥാർത്ഥ സിനിമ തൻറെ ജീവിതമാണെന്ന് അദ്ദേഹത്തിനുമറിയാമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...