Captain Raju Award: അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി
Actor Jayaram: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ-വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നിർമാതാവ് കെ.ടി കുഞ്ഞുമോൻ ജയറാമിന് നൽകി.
ചെന്നൈ: അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ-വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നിർമാതാവ് കെ.ടി കുഞ്ഞുമോൻ ജയറാമിന് നൽകി.
പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി നിർമാതാവ് കെ.ടി കുഞ്ഞുമോൻ പറഞ്ഞു. നടൻ ജയറാം പുരസ്കാരം സ്വീകരിച്ച് മറുപടി പ്രസംഗം നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു.
ALSO READ: ശ്രീനാഥ് ഭാസി നായകനാകുന്ന പൊങ്കാല; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
ആദിത്യ ഹോട്ടൽ സി.ഇ.ഒ കൃഷ്ണകുമാർ മേനോനും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും ചേർന്ന് നടൻ ജയറാമിന് പ്രശസ്തി പത്രം നൽകി. തമിഴ്-മലയാളം സിനിമകളുടെ പി.ആർ.ഒ സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദിത്യ ഹോട്ടൽ സി.ഇ.ഒ കൃഷ്ണകുമാർ മേനോൻ, ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
സിനിമയുടെ വിവിധ മേഖലകളിലെ മികച്ച സാന്നിധ്യമാണ് ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. നടൻ ജനാർദ്ദനൻ (2020), സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ), നടൻ ലാലു അലക്സ് (2023) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ക്യാപ്റ്റൻ രാജു പുരസ്കാരം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.