Kochi: ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്നതിനിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നേരിടേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡര്‍  ( Transgender) സജന  ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ (Jayasurya). 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക  സഹായം നല്‍കുമെന്ന് നടന്‍ ജയസൂര്യ വ്യക്തമാക്കി. 


സജന ഷാജിക്ക് പിന്തുണയുമായി സിനിമാ താരങ്ങളായ നസ്രിയയും ഫഹദുമെത്തിയിരുന്നു. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട്  സജനയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്.  



ജോലിയെടുത്ത് ജീവിക്കാനും അനുവദിക്കുകയില്ലേയെന്ന് ചോദിച്ച്‌ കൈകൂപ്പി കരയുന്ന സജനയുടെ  വീഡിയോ വൈറലായിരുന്നു. ബിരിയാണി കച്ചവടം ചെയ്യുന്നതിനിടെ ആണും പെണ്ണും കെട്ടതെന്ന് അധിക്ഷേപിച്ച്‌ കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ സജന പറഞ്ഞിരുന്നു.


സംഭവം വൈറലായതോടെ  സജനയ്ക്ക്  സഹായവും സംരക്ഷണവും ഉറപ്പുനല്‍കി  സംസ്ഥാന ആരോഗ്യമന്ത്രി   കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു.  സാമൂഹ്യ സുരക്ഷാ മിഷന്‍റെ വി കെയര്‍ പദ്ധതിയിലൂടെ അടിയന്തര സാമ്പത്തിക  സഹായം ലഭ്യമാക്കുമെന്നും മന്ത്രി ഫേസ്ബുക്ക്  കുറിപ്പിലൂടെ വ്യക്തമാക്കി.


Also read: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പു നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ


അതേസമയം, ട്രാന്‍സ്‌ജെന്‍ഡര വ്യക്തിയ്ക്ക്  നേരെ  സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി.