ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുകയാണ് നടൻ ജോജു ജോർജിന്റെ ശരീരപ്രകൃതിയുടെ മാറ്റം. ജോജു തന്റെ പുതിയ ചിത്രമായ ആന്റണിക്ക് വേണ്ടി വണ്ണം കുറിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരട്ട വരെയുള്ള ജോജുവിന്റെ ചിത്രങ്ങളിൽ നടന്റെ ശരീരം ഭാരം അൽപമേറി നിൽക്കുകയായിരുന്നു. ഇപ്പോൾ അതെല്ലാം കുറച്ച് തന്റെ പഴയ ലുക്കിലേക്കെത്തി ചേർന്നിരിക്കുകയാണ് ജോജു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്പർ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആന്റണിക്ക് വേണ്ടിയാണ് ജോജു തന്റെ ശരീരത്തിൽ രൂപമാറ്റം വരുത്തിയിരിക്കുന്നത്. ആന്റണിയുടെ 75 ശതമാനം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായിട്ടാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് വണ്ണം കുറച്ചുള്ള കിടിലൻ ലൂക്കിൽ ജോജു എത്തിയിരിക്കുന്നത്. 


ALSO READ : Jackson Bazaar Youth: ‘ജാക്സൺ ബസാർ യൂത്ത്‌’ ഒടിടി അവകാശം ഈ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്



ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ജോഷിയും ജോജുവും ആദ്യമായി ഒന്നിച്ച പോറിഞ്ചു മറിയം ജോസ് സൂപ്പർ ഹിറ്റ്  മാസ് ചിത്രം ആയിരുന്നു. അതിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ് ചിത്രമാണ് ജോഷി ആന്റണിയിലൂടെ ഒരുക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന സൂചന. 


പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആന്റണി. പോറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്ക് ഒപ്പം ആശാ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആന്റണി ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.