Happy Birthday Karthi:മലയാളികളുടെ പ്രിയപ്പെട്ട `തോഴ`ന് ഇന്ന് പിറന്നാൾ
സൗത്ത് ഇന്ത്യയുടെ പൊന്നോമന പുത്രന് ആശംസാ പ്രവാഹവുമായി താരങ്ങളും ആരാധകരും
Chennai: ഒരു ചിത്രം പോലും മലയാളത്തിൽ ചെയ്തില്ലെങ്കിലും മലയാളികളുടെ പ്രിയ താരത്തിന് സോഷ്യൽ മീഡിയ മുഴുവൻ ആശംസകളുടെ പെരുമഴയാണ്. നടിപ്പിൻ നായകൻ സൂര്യയുടെ സഹോദരൻ എന്ന വിളിപ്പേരിൽ നിന്നും സ്വന്തമായൊരു ഇടം നേടിയെടുത്ത തമിഴകത്തിന്റെ പ്രിയപ്പെട്ട താരം കാർത്തിക്ക് ഇന്ന് മധുരപ്പിറന്നാൾ.
സൗത്ത് ഇന്ത്യയുടെ പൊന്നോമന പുത്രന് ആശംസാ പ്രവാഹവുമായി താരങ്ങളും ആരാധകരും. ഒരു നടൻ എന്നതിനപ്പുറം നല്ലൊരു മനുഷ്യസ്നേഹി കൂടിയാണിദ്ദേഹം.സംവിധാന മോഹവുമായി വന്നെങ്കിലും അവസാനം തന്റെ അഭിനയത്തിലൂടെ സംവിധായകരെ വരെ ഞെട്ടിച്ചു. ധാരാളം പരാജയങ്ങൾക്ക് ശേഷമാണ് സൂര്യ ഹിറ്റുകൾ നേടിയത്.
ALSO READ : ഫഹദ് ഫാസിലിനെ തനിക്ക് ഏറെ ഇഷ്ടം, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ വിക്കി കൗശല്‍
എന്നാൽ കാർത്തി തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടനുളള അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് അഭിനയ ജീവിതം തുടങ്ങിയത്. 14 വർഷത്തെ അഭിനയ ജീവിതത്തിൽ 21 സിനിമകൾ 21 സംവിധായകരോടൊപ്പം ചെയ്തു. 2004 ൽ സിനിമയിലെത്തിയെങ്കിലും അഭിനയത്തിലേക്ക് പ്രവേശിക്കുന്നത് 2007 ൽ ഇറങ്ങിയ പരുത്തിവീരനിലൂടെയാണ്.
ALSO READ : ഫാൻസിനെ നിരാശപ്പെടുത്തിയ മോഹൻ കുമാർ: ഒരു ഫീൽഗുഡ് ചിത്രം മാത്രം
പിന്നീട് നടന്നത് ചരിത്രമാണ്. വ്യത്യസ്ഥമായ റോളുകളിലൂടെ എല്ലാതരം പ്രേക്ഷകരേയും അദ്ദേഹത്തിന്റെ സിനിമകൾ ആകർഷിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലൂടെ കാർത്തി എന്ന അഭിനേതാവിന്റെ മറ്റൊരു ലെവൽ കണ്ടു. അതിലെ പ്രകടനം വലിയ രീതിയിൽ അഭിനന്ദനങ്ങൾ നേടി. കാർത്തിയുടേതായി അവസാനം റിലീസ് ചെയ്ത സുൽത്താനും മികച്ച പ്രതികരണമാണ് നേടിയത് ചെയ്ത ചിത്രങ്ങളെല്ലാം വ്യത്യസ്ഥ സ്വഭാവമുളളതാണ് എന്ന പ്രത്യേകതയും കാർത്തി സിനിമകൾക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...