ഫാൻസിനെ നിരാശപ്പെടുത്തിയ മോഹൻ കുമാർ: ഒരു ഫീൽഗുഡ് ചിത്രം മാത്രം

ചാക്കോച്ചൻറെ ത്രില്ലർ സീരിസ് കണ്ട് വണ്ടർ അടിച്ചിട്ട് വന്ന് ഒറ്റയടിക്ക് മോഹൻ കുമാർ ഫാൻസ് കാണാൻ ശ്രമിക്കരുത്. അമിതപ്രതീക്ഷയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഫീൽഗുഡ് ചിത്രം മാത്രമാണിത്.

Written by - Zee Malayalam News Desk | Last Updated : May 23, 2021, 02:09 PM IST
  • ഒട്ടും കരുത്തില്ലാത്ത കഥാപാത്രങ്ങളും ഒരു ആവറേജ് കഥയും
  • ഉദയനാണ് താരം എന്ന സിനിമയുടെ റഫറൻസ് പലയിടത്തായി കാണിച്ചു
  • സിദ്ദിഖ് എന്ന നടനെ ഇതിലും നല്ല രീതിയിൽ ഉപയോഗിക്കാമായിരുന്നു
  • ഈയിടെ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളിൽ നിന്നും കൃഷ്ണനുണ്ണി എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം വ്യത്യസ്ഥമായിരുന്നു
ഫാൻസിനെ നിരാശപ്പെടുത്തിയ മോഹൻ കുമാർ: ഒരു ഫീൽഗുഡ് ചിത്രം മാത്രം

ചാക്കോച്ചൻറെ ത്രില്ലർ സീരിസ് കണ്ട് വണ്ടർ അടിച്ചിട്ട് വന്ന് ഒറ്റയടിക്ക് മോഹൻ കുമാർ ഫാൻസ് കാണാൻ ശ്രമിക്കരുത്. അമിതപ്രതീക്ഷയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഫീൽഗുഡ് ചിത്രം മാത്രമാണിത്.

സിനിമക്കുളളിലെ സിനിമാ പ്രമേയങ്ങൾ മലയാളത്തിന്  പുത്തരിയല്ലെങ്കിലും താരതമ്യേനെ സിനിമ ഭംഗിയാക്കാൻ ഒരു ശ്രമം സംവിധായകൻ നടത്തി. മോഹൻ കുമാർ എന്ന താരത്തിന്റെ ജീവിതകഥയുമാണ് ഈ ചിത്രത്തിലുളളത്. പലരും കരുതിയ പോലെ നായകൻ കുഞ്ചാക്കോ ബോബൻ അല്ല, ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ദിഖ് തന്നെയാണ്.

ALSO READ: Happy Birthday Mohanlal: നടൻ മോഹൻലാലിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് സരിഗമപയുടെ മത്സരാർഥികൾ

പഴയകാല ഹീറോ വർഷങ്ങൾക്ക് ശേഷം കലാമൂല്യമുള്ളൊരു ചിത്രത്തിൽ അഭിനയിക്കുകയും അതിന്റെ ഭാഗമായി  അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയുമാണ് മോഹൻ കുമാർ ഫാൻസ് കഥ പറയുന്നത്. ഒട്ടും കരുത്തില്ലാത്ത കഥാപാത്രങ്ങളും ഒരു ആവറേജ് കഥയും, 2 മണിക്കൂർ കൊണ്ട് പ്രേക്ഷകരിൽ പ്രത്യേകിച്ച് ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല.

ഫീൽഗുഡ് ചിത്രങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജിസ് ജോയ് എന്ന സംവിധായകന് പക്ഷേ ഈ ചിത്രത്തിൽ പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ല. ഹിറ്റ് ചിത്രങ്ങളുടെ കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം ആണ് ഇതിന്റെയും സൃഷ്ടാക്കളെന്ന് അറിഞ്ഞപ്പോൾ ചിലരെങ്കിലും ഒന്ന് പകച്ച് പോയിട്ടുണ്ടാവും.

ALSO READ: Radhe your most Bhai: Salman Khan ന്റെ രാധേ ആപ്പിൾ ടിവിയിൽ 65 രാജ്യങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം

ഉദയനാണ് താരം എന്ന സിനിമയുടെ റഫറൻസ് പലയിടത്തായി കാണിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചോ എന്നത് സംശയമാണ്. മാത്രമല്ല അനാവശ്യമായി കഥാപാത്രങ്ങളെ തിക്കിനിറക്കുന്നതിലും അദ്ദേഹം കൂടുതൽ ശ്രദ്ധ ചെലുത്തിയതായി തോന്നി. ചിത്രത്തിന്റെ കഥാഗതി പ്രവചിക്കാവുന്നതാണ്. അപ്രസക്തമായ ഇമോഷണൽ സീനുകളെ വലിയ രീതിയിൽ ബൂസ്റ്റ് ചെയ്യുകയും അതിനൊരു പഞ്ചിംഗ് ഡയലോഗ് കൊടുക്കുകയും ചെയ്യുന്ന സ്ഥിരം ജിസ് ജോയ് പ്രയോഗം ഇതിലുമുണ്ട്.

സിദ്ദിഖ് എന്ന നടനെ ഇതിലും നല്ല രീതിയിൽ ഉപയോഗിക്കാമായിരുന്നു. ഈയിടെ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളിൽ നിന്നും കൃഷ്ണനുണ്ണി എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം വ്യത്യസ്ഥമായിരുന്നു. പുതുമുഖം അനാർക്കലി നാസർ, മുകേഷ്, വിനയ് ഫോർട്ട്, ശ്രീനിവാസൻ, കെപി എ സി ലളിത, സൈജുക്കുറിപ്പ്, അലൻസിയർ, രമേഷ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News