മലയാളം, തമിഴ് സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സിനിമ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളുമായ എൻ എം ബാദുഷ അറിയിച്ചു. ഡിഐഡി മൂസ, വർണപ്പകിട്ട്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്കിപീഡിയ പ്രകാരം 1992ൽ ഇറങ്ങിയ പ്രഭു-സുകന്യ ചിത്രം സെന്തമിഴ് പാട്ട് എന്ന സിനിമയിലൂടെയാണ് കസാൻ ഖാൻ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 93ലെ മോഹൻലാൽ ചിത്രം ഗാന്ധർവമാണ് കസാൻ ഖാന്റെ ആദ്യ മലയാള ചിത്രം. ഒട്ടുമിക്ക സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നത്.


ALSO READ : Athulya Pallakkal : 'എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു'; നടി അതുല്യ പാലക്കൽ വിവാഹിതയായി, വരൻ തമിഴ് സംവിധായകൻ



ഗാന്ധർവത്തിന് ശേഷം മമ്മൂട്ടിയുടെ ദി കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദി ഗാങ്, സിഐഡി മൂസ, ദി ഡോൺ, സെവെൻസ്, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ലൈല ഒ ലൈല എന്നീ ചിത്രങ്ങളിലും അഭിനിയച്ചിട്ടുണ്ട്. തമിഴിന് മലയാളത്തിന് പുറമെ കന്നഡയിലും കസാൻ ഖാൻ അഭിനയിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.