Kochu Preman: `പ്രാർത്ഥന മാത്രമാണെനിക്ക് ` ദിലീപിനെ പറ്റി കൊച്ചു പ്രേമൻ അന്ന് പറഞ്ഞു
Kochu Preman Death: അദ്ദേഹം ഒരിക്കലും കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും കൊച്ചു പ്രേമൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം: നടൻ കൊച്ചു പ്രേമൻ വിട പറഞ്ഞ വാർത്തയാണ് സിനിമ ലോകം ഏറ്റവും വിഷമത്തോടെ കേട്ടത്. തൻറേതായ വേഷങ്ങൾ കൊണ്ടും ശൈലി കൊണ്ടും മലയാള സിനിമയിൽ വലിയ സ്ഥാനം നേടാൻ കഴിഞ്ഞയാൾ കൂടിയാണ് കൊച്ചു പ്രേമൻ.കെ.എസ്.പ്രേംകുമാര്‍ എന്ന പേരുകാരൻ മലയാള സിനിമയിൽ പേരുറപ്പിച്ചത് കൊച്ചു പ്രേമൻ എന്നായിരുന്നു.
ഇപ്പോഴിതാ ദിലീപിനെ പറ്റി അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. കേസുകളുമായി ദിലീപിനെ വേട്ടയാടുന്നത് അദ്ദേഹത്തോട് പലർക്കുമുള്ള വ്യക്തിവൈര്യാഗ്യം കൊണ്ടാണെന്നായിരുന്നു കൊച്ചു പ്രേമൻ പറഞ്ഞത്. അദ്ദേഹം ഒരിക്കലും കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും കൊച്ചു പ്രേമൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ALSO READ: Kochu Preman: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
'പലർക്കും ദിലീപിനോട് വ്യക്തി വൈരാഗ്യമുണ്ട്. അതിനാലാണ് ദിലീപിനെ അവർ വേട്ടയാടുന്നത്. അദ്ദേഹം കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കുറ്റക്കാരൻ ആവരുതേയെന്ന പ്രാർത്ഥന മാത്രമാണെനിക്ക്. അദ്ദേഹത്തിന്റെ പെരുമാറ്റവും സ്വഭാവവും കാണിക്കുന്നത് അത്തരത്തിലൊരു ക്രൂരത ചെയ്യില്ല എന്ന് തന്നെയാണ്. എല്ലാവരോടും ഒരു പോലെ പെരുമാറുന്നയാളാണ് ദിലീപ്' എന്നും.
കേസിനെ പറ്റിയോ മറ്റ് കാര്യങ്ങളോ പറ്റിയോ ദിലീപ് ഇന്ന് വരെ പറഞ്ഞിട്ടില്ല. ദിലീപിനോട് അത്രയും സ്നേഹമുണ്ടെന്നും കൊച്ചു പ്രേമൻ പറഞ്ഞിരുന്നു.തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു കൊച്ചു പ്രേമൻറെ അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗവുമായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...