Kottayam Nazeer: നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Actor Kottayam Nazeer Hospitalised: കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് കോട്ടയം നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണ്.
കോട്ടയം: നടന്‍ കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണ്. ആരോഗ്യനില തൃപ്തികരമാണ്.
'എന്തും സംഭവിക്കാം! മമ്മൂക്ക ചിലപ്പോ ഗെസ്റ്റ് അപ്പിയറൻസിൽ വന്നാലോ'; 'എമ്പുരാനെ' കുറിച്ച് ബൈജു
എമ്പുരാനിൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബൈജു സന്തോഷ്. ലൂസിഫറിൽ മുരുകൻ എന്ന രാഷ്ട്രീയക്കാരനായി എത്തിയ ബൈജുവിന്റെ കഥാപാത്രം തിയേറ്ററുകളിൽ വലിയ കയ്യടി നേടിയിരുന്നു. ‘‘ഒരു മര്യാദയൊക്കെ വേണ്ടെടേ’’ എന്ന ബൈജുവിന്റെ ഡയലോഗും ഹിറ്റ് ആയിരുന്നു. ബൂമറാംഗ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് എമ്പുരാനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബൈജു മറുപടി നൽകിയത്.
‘‘ആ സിനിമയിൽ ഞാനുമുണ്ട്. നാലു ദിവസം മുൻപ് പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. ഗുജറാത്തിൽ ലൊക്കേഷൻ കാണാൻ പോയിരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഭാഗം പോലെ ആകില്ല എമ്പുരാൻ. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ട് ഉണ്ട്. വേറൊരു ലെവൽ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം’’ എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്ന് ബൈജു പറഞ്ഞു.
എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും ബൈജു മറുപടി നൽകി. ‘ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കും, കാരണം ഈ സിനിമയിൽ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും അറിയില്ല. മലയാള സിനിമയിൽ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ് അപ്പിയറൻസിൽ വന്നാലോ.’’ എന്നും ബൈജു പറഞ്ഞു.
അതേസമയം എമ്പുരാന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...