Viral Video: മമ്മൂക്കയോട് ചാക്കോച്ചൻറെ മോൻറ് പഞ്ച് ഗുസ്തി; ഒടുവിൽ ജയിച്ചത് ആരാ?
രമേഷ് പിഷാരടിയും വീഡിയോയിലുണ്ട്. കയ്യടിച് മമ്മൂട്ടിയും ഇസക്കുട്ടന് പ്രോത്സാഹനം നൽകുന്നുണ്ട്
മമ്മൂട്ടിയുടെ പിറന്നാളിന് ഒരു സർപ്രൈസ് വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മകൻ ഇസക്കുട്ടനൊപ്പം മമ്മൂട്ടിയുടെ പഞ്ച് ഗുസ്തി വീഡിയോ ആണ് വൈറലായത്. ഓടി വന്ന് മമ്മൂക്കയോടൊപ്പം ഒരു മത്സരം. ഒടുവിൽ ഇസക്കുട്ടൻ തന്നെ ജയിച്ചു. രമേഷ് പിഷാരടിയും വീഡിയോയിലുണ്ട്. കയ്യടിച് മമ്മൂട്ടിയും ഇസക്കുട്ടന് പ്രോത്സാഹനം നൽകുന്നുണ്ട്.
മെഗാ കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്നാണ് ചാക്കോച്ചൻ വീഡിയോക്ക് ഇട്ട ക്യാപ്ഷൻ. നിരവധി പേരാണ് വീഡിയോക്ക് താഴെ മമ്മൂട്ടിക്ക് ആശംസകൾ നേർന്നത്.ഇസ മമ്മൂട്ടിയെ വരെ തോൽപ്പിച്ചുവെന്നും ചിലർ കമൻറുകളിടുന്നുണ്ട്. നിരവധി പേരാണ് വെറും 8 സെക്കൻറ് മാത്രമുള്ള വീഡിയോ ലൈക്ക് ചെയ്തത്. 291 പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. സംഭവം എന്തായാലും വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...