Mammootty : ലോ കോളജിലെ അവസാന വർഷത്തെ ആ ക്ലാസ് റൂം; ഓർമ്മകൾ പങ്കുവച്ച് മമ്മൂട്ടി
Mammootty Law College Video : ലോ കോളജിലെ തന്റെ അവസാന വർഷ ക്ലാസ് റൂം വീഡിയോയാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരിക്കുന്നത്
പഴയ ലോ കോളജ് ഓർമ്മകൾ പങ്കുവച്ച് നടൻ മമ്മൂട്ടി. എറണാകുളം ലോ കോളജിലെ തന്റെ അവസാന വർഷത്തെ ക്ലാസിൽ എത്തിയാണ് മലയാളത്തിന്റെ മെഗാ താരം തന്റെ ഓർമ്മകൾ പങ്കുവച്ചത്. തന്റെ ഓർമ്മകൾ പങ്കുവക്കുന്ന വീഡിയോ മമ്മൂട്ടി തന്റെ സോഷ്യൽ പേജുകളിൽ പങ്കുവക്കുകയും ചെയ്തു.
"എറണാകുളം ലോ കോളജ്, ഇതാണ് എന്റെ അവസാന വർഷ ക്ലാസ് റൂം. ഇപ്പോൾ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങൾ മൂഡ് കോർട്ടും ചെറിയ, ചെറിയ കലാപരിപാടികൾ സംഘടിപ്പിച്ചത്. ഇത് ഒരു കാലത്ത് കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു" മമ്മൂട്ടി വീഡിയോയിലൂടെ വിവരിക്കുകയും ചെയ്തു. 29 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നിലവിൽ തിയറ്ററിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കന്നത്. ഓഫ് ബീറ്റ് ചിത്രമാണെങ്കിലും മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര മേളയിൽ മികച്ച അഭിപ്രായം നേടിയെടുത്തതിന് പിന്നാലെയാണ് നൻപകൽ നേരത്ത് മയക്കം തിയറ്ററുകളിൽ എത്തിയത്.
മമ്മൂട്ടിയുടെ അടുത്തതായി തിയറ്ററുകളിൽ വരാനിരിക്കുന്നത് ബി. ഉണ്ണികൃഷ്ണ- ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ ഒരുക്കിയ ക്രിസ്റ്റഫറാണ്. പോലീസ് വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഫെബ്രുവരി പകുതിയോടെ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ക്രിസ്റ്റഫറിന് പുറമെ ജിയോ ബേബിയുടെ കാതൽ ദി കോർ, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളിൽ എത്താൻ പോകുന്നത്. ജിയോ ബേബി ചിത്രം മാർച്ചോടെ തിയറ്ററുകളിൽ എത്തും. ഏജന്റിന്റെ റിലീസ് ഏപ്രിൽ 14നാണ് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...