Mammootty : 2023-ും മമ്മൂട്ടി കൊണ്ടുപോകുമോ? ഏപ്രിൽ വരെ തിയറ്ററുകളിൽ എത്താൻ പോകുന്ന മെഗാ താരത്തിന്റെ ചിത്രങ്ങൾ ഇവയാണ്

1 /4

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. 2023ലെ ആദ്യ സൂപ്പർ താര റിലീസ് ചിത്രവും കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും

2 /4

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ക്രിസ്റ്റഫർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഏകദേശം അവസാനിച്ച ചിത്രത്തിന്റെ റിലീസ് ഫെബ്രുവരിയിൽ ഉണ്ടാകും. മമ്മൂട്ടി കേന്ദ്രകഥപാത്രമായി ഒരു മാസ ആക്ഷൻ ചിത്രമാണ് ക്രിസ്റ്റോഫർ

3 /4

മമ്മൂട്ടിയും ജിയോ ബേബിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ. തെന്നിന്ത്യൻ താരം ജ്യോതിക നാളുകൾക്ക് ശേഷം മലയാള സിനിമയിൽ തിരികെ എത്തുന്നത് കാതലിന്റെ പ്രത്യേകതയാണ്. ചിത്രീകരണം പൂർത്തിയായ ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മാർച്ചോടെ കാതൽ തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4 /4

മമ്മൂട്ടി സഹതാരമായി തെലുങ്കിൽ എത്തുന്ന ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ 14 തിയറ്റിറിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola