കൊച്ചി : ഇന്ന് തിയറ്ററുകളിൽ റിലീസാകുന്ന ഷറഫുദ്ദീൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന സിനിമയിൽ മമ്മൂട്ടി കേമിയോ റോളിൽ എത്തുന്നു എന്ന് അഭ്യൂഹം. ചിത്രത്തിന്റെ തിയറ്റർ പ്രദർശനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെയാണ് ചിത്രത്തിൽ മെഗാ സ്റ്റാർ അതിഥി വേഷത്തിലെത്തുന്ന എന്ന തരത്തിലുള്ള അഭ്യുഹങ്ങൾ ഉടലെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് മലയാള സിനിമ ഇൻഡസ്ട്രി ട്രാക്കർ ശ്രീധർ പിള്ളയാണ് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ നൈല ഉഷ ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നു എന്ന റൂമറുകൾ ഉടലെടുത്തിരിക്കുന്നതിനെ പിന്നാലെയാണ് ശ്രീധർ ട്വിറ്ററിൽ സംശയം പ്രകടപ്പിച്ചിരിക്കുന്നത്. 


ALSO READ : Vikranth Rona: 3ഡി ചിത്രവുമായി കിച്ച സുദീപ്; കന്നഡയിലെ അടുത്ത പാൻ ഇന്ത്യ ചിത്രം വിക്രാന്ത് റോണയുടെ ട്രെയിലർ



c/o സൈറ ബാനുവിന് ശേഷം ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി ഓടിയെത്താൻ യാതൊരു മടിയും ഇല്ലാത്ത ആളാണ് ചിത്രത്തിലെ നായകൻ. പ്രിയദർശൻ എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ മുഴുവൻ പേര്. അപര്‍ണ ദാസ് ആണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായി എത്തുന്നത്. നൈല ഉഷയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 


WOW സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സു സു സുധിവാത്മീകം, പുണ്യാളൻ അ​ഗർബത്തീസ്, ചതുർമുഖം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തികൾ ആണ് ഇവർ.


ALSO READ : Gentleman 2: ജെൻ്റിൽമാൻ 2 ചിത്രീകരണം ഓ​ഗസ്റ്റിൽ, തോട്ടാ ധരണിയും മകളും കലാ സംവിധായകർ


അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് പിഎം ഉണ്ണികൃഷ്ണനാണ്. ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവർ എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ലിജിൻ ബംബീനോ ആണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.