ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തോളമായി ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ഹൃദ്രോഗത്തിന് ആന്‍ജിയോ ഗ്രാം ചികിത്സ നടത്തിയ അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തിരുന്നു. പിന്നീട് ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും മലയാളത്തിലുമായി അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതലായും കൈകാര്യം ചെയ്തിരുന്നത്. 


ALSO READ: 'കേരള സ്റ്റോറി’യിൽ കേരളത്തെ കൈവിട്ട് സുപ്രീംകോടതി!! ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം


700ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മനോബാല 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 1982ലാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതുവരെ പ്രശസ്ത സംവിധായകനായ ഭാരതിരാജയുടെ അസിസ്റ്റാന്റായിരുന്നു അദ്ദേഹം. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, അലക്‌സ് പാണ്ഡ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 


മലയാള സിനിമയിലും നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി പ്രേക്ഷക ശ്രദ്ധ നേടാന്‍ മനോബാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍, അഭിയുടെ കഥ അനുവിന്റേയും, ബിടെക് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധ നേടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.