മലയാളത്തിൽ ഏറ്റവും വലിയ മാർക്കറ്റുള്ള നടൻ എന്ന ആർക്കും നിസംശയം പറയാൻ സാധിക്കുന്ന പേരാണ് മോഹൻലാൽ. താരത്തിന്റെ ഓരേ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. അടുത്തിടെ നടൻ പൃഥ്വിരാജിനൊപ്പം ചേർന്ന് മോഹൻലാൽ തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എൽ2: എമ്പുരാൻ പ്രഖ്യാപിച്ചു. നിലവിൽ മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബാറേസിന്റെയും ജീത്തു ജോസഫിന്റെ റാം എന്ന ചിത്രനിടിയിൽ ലഭിച്ച അവധിക്കാലയളവിലാണ് താരം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെയാണ് അൽപ നേരത്തിന് മുമ്പ് മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ "റെഡി അല്ലെ ?" എന്ന തലക്കെട്ടോടെ പോസ്റ്റ് പങ്കുവെക്കുന്നത്. ഇത് താരത്തിന്റെ ആരാധകരിൽ സംശയം ഉടലെടുത്തിരിക്കുകയാണ്. "മികച്ച ഒരു ദൃശ്യാനുഭവം വീണ്ടെടുക്കാൻ റെഡി അല്ലേ" എന്ന കുറിപ്പ് രേഖപ്പെടുത്തയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെക്കുന്നത്. എന്ത് സംബന്ധിച്ചുള്ള പ്രഖ്യാപനമാണെന്ന് ആരാധകർക്ക് വ്യക്തമായിട്ടില്ല. പലരും സംശയം ചോദിച്ച് താരം പങ്കുവച്ച് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. സംഭവമെന്താണെന്ന് നാളെ ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12 മണിക്ക് അറിയാം.


ALSO READ : സംവിധായകൻ ടോം ഇമ്മട്ടി ഇനി ദുൽഖറിന് ഒപ്പം; കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സുമായി ദുൽഖർ സൽമാൻ ഫാമിലി



മിക്കവരും ജോർജുകുട്ടി ഈസ് ബാക്ക് എന്നും ദൃശ്യം 3ന്റെ ഔദ്യോഗിക പ്രഖ്യാപനം തുടങ്ങിയവയാണ് പ്രവചിക്കുന്നത്. ചിലർ ബാറോസിന്റെ റിലീസ് പ്രഖ്യാപനം എന്നാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഇവ കൂടാതെ ഏഷ്യനെറ്റിന്റെ ഏതേലും ഷോയുടെ പ്രഖ്യാപനവുമായിരിക്കുമെന്നും കമന്റായി സംശയം പ്രകടിപ്പിക്കുന്നുണ്ട്. 



അതേസമയം മോഹൻലാൽ മാത്രമല്ല ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നടി മഞ്ജു വാര്യറും സമാനമായ തലക്കെട്ടോടു കൂടിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.  തുടർന്ന് ചിലർ പോസ്റ്റിന് പിന്നിലുള്ള കാര്യത്തിന് ചെറിയ ഒരു ഐഡിയ ലഭിക്കുന്നത്. മോഹൻലാലും മഞ്ജു വാര്യറും നിലവിൽ മൈ-ജിയുടെ ബ്രാൻഡ് അംബാസിഡർമാരാണ്. മൈ-ജിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ പങ്കുവക്കുനായിരിക്കും ഇരുവരും പോസ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്. മൈജിയുടെ രണ്ട് ഷോ റൂമുൾ തെക്കൻ കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ പോകുകയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലുമായി ഇലക്ട്രോണിക്സ് സേയിൽസ് ബ്രാൻഡ് തങ്ങളുടെ പുതിയ ഷോ റൂമുകൾ സെപ്റ്റംബർ 3 മുതൽ ആരംഭിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പായിരിക്കും നാളെ ഉച്ചയ്ക്ക് 12 മണിക്ക് അറിയാൻ സാധിക്കുക. ഇനി ഇത് തന്നെയാണോ എന്ന് നാളെ അറിയാം...!!



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.