മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹ​ൻലാൽ. തലമുറ വ്യത്യാസമില്ലാതെ എണ്ണിയാലൊ‌ടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ ഇഷ്ടം നേടിയാണ് മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. അഭിനേതാവ് എന്നതിലുപരിയായി നൃത്തവും ​ഗാനാലാപനവുമെല്ലാം തനിയ്ക്ക് വളരെ ഈസിയായി വഴങ്ങുമെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ (മെയ് 21) 64-ാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാലും അദ്ദേഹത്തിന്റെ ആരാധകരും. ഇപ്പോൾ ഇതാ മോഹൻലാലിന്റെ ഒരു പുത്തൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് കന്നഡ സിനിമയിലെ ഇതിഹാസ താരമായിരുന്ന രാജ്കുമാറിന്റെ പ്രണയ​ഗാനം ആസ്വദിക്കുന്ന മോഹൻലാലാണ് വൈറൽ വീഡിയോയിലുള്ളത്. രാജ്കുമാറിനൊപ്പം ​മഞ്ജുളയാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 


ALSO READ: ബിജു മേനോന്റെ മൂന്ന് പതിറ്റാണ്ടുകൾ... ആ നാഴികക്കല്ലും കടന്ന് താരം, ആഘോഷം


1974ൽ പുറത്തിറങ്ങിയ എറഡു കനസു എന്ന ചിത്രത്തിലെ രാജ്കുമാറിന്റെ പ്രണയരം​ഗങ്ങൾ ആടങ്ങിയ ​ഗാനമാണ് മോഹൻലാൽ ആസ്വദിക്കുന്നത്. എൻഡെന്തു നിന്നനു മറുതുവെന്ന് തുടങ്ങുന്ന ​ഗാനം സ്വന്തം ഫോണിൽ കാണുകയും കൊച്ചുകുട്ടിയെ പോലെ അത് ആസ്വ​ദിക്കുകയും ചെയ്യുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. പല സ്റ്റേജ് പരിപാടികളിലും പഴയ ​ഗാനങ്ങൾ ആസ്വദിച്ച് പാടുന്ന മോ​ഹൻലാലിനെ കാണാറുണ്ട്. അത്തരത്തിൽ പഴയ സിനിമകളോടും ​ഗാനങ്ങളോടും ഏറെ ഇഷ്ടമുള്ളയാളാണ് മോഹൻലാൽ. 



 


സ്വന്തം ഫോണിൽ വീഡിയോ സോം​ഗ് കാണുന്നതോടൊപ്പം മോഹൻലാൽ പാടുകയും ചെയ്യുന്നുണ്ട് എന്നതാണ് വീഡിയോ ഞൊടിയിടയിൽ വൈറലായി മാറാൻ കാരണമായിരിക്കുന്നത്. ലാലേട്ടനിൽ ഉണ്ടെന്ന് പറ‍ഞ്ഞ കേൾക്കുന്ന കുട്ടിത്തം ഈ വീഡിയോയിലൂ‌ടെ കാണാൻ കഴിഞ്ഞെന്നാണ് ആരാധകർ പറയുന്നത്. പണ്ടൊരിക്കൽ ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവത്തെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് വാചാലനായിരുന്നു. ലൂസിഫർ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ മോഹൻലാലിൽ നിന്ന് തനിയ്ക്ക് ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു പൃഥ്വിരാജിന്റെ പരാമർശം. അദ്ദേഹത്തിന്റെ വാക്കുകൾ അന്ന് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. 


വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിലും താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ കന്നഡിയിലെ മോഹൻലാൽ ആരാധകരും ആഹ്ലാദത്തിലാണ്. ഫിലിം ലവ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ കന്നഡയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അതിഥി വേഷത്തിൽ മൈത്രി എന്ന ചിത്രത്തിൽ ഡോ.പുനീത് രാജ്കുമാറിനൊപ്പവും അദ്ദേഹം വേഷമിട്ടു. അടുത്തിടെ വൻ ഹിറ്റായി മാറിയ രജനികാന്ത് ചിത്രം ജയ്‌ലറിൽ കന്നഡ സ്റ്റാർ ഡോ. ശിവരാജ്കുമാറിനൊപ്പവും മോഹൻലാൽ അഭിനയിച്ചിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.