മദ്യം കിട്ടാതാകുന്നതോടെ പിന്നെ കളി മറ്റൊരു ചെകുത്താനോടാണ്; ബജറ്റിനെ വിമർശിച്ച് മുരളി ഗോപി
മയക്കുമരുന്ന് എന്ന വിപത്ത് നമ്മുടെ യുവാക്കളെ കീഴടക്കുമെന്ന് ലൂസിഫർ ചെയ്യുമ്പോൾ കരുതിയിരുന്നില്ലെന്ന് നേരത്തെ മുരളി ഗോപി പറഞ്ഞിരുന്നു.
തിരുവനന്തപുരം: ബജറ്റിൽ മദ്യ വില ഉയർത്തിയതോടെ വിവിധ കോണുകളിൽ നിന്നാണ് സർക്കാരിന് വിമർശനം. ഇത്തരത്തിൽ വിമർശിച്ചവരിൽ വൈറലായത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. മദ്യം നിങ്ങൾ എത്രത്തോളം ആളുകൾക്ക് അപ്രാപ്യമാക്കുന്നുവോ പിന്നെ നിങ്ങൾ കളിക്കുന്നത് നർക്കോട്ടിക്സ് എന്ന ചെകുത്താനോടായിരിക്കും. പോസ്റ്റിൻറെ പരിഭാഷയാണിത്.
GLARING FUNDA: The more you make liquor unaffordable, the more you play into the bigger evil, Narcotics- ഇതായിരുന്നു അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ബജറ്റിൽ മദ്യത്തിന് 20 മുതൽ നാൽപ്പത് രൂപവരെയാണ് സർക്കാർ വർധിപ്പിച്ചത്. 500 മുതൽ 999 രൂപയുള്ള മദ്യത്തിന് 20 ഉം 1000 രൂപക്ക് മുകളിൽ കൂടിയത് 40 രൂപയുമാണ് കൂടിയത്.
മയക്കുമരുന്ന് എന്ന വിപത്ത് നമ്മുടെ യുവാക്കളെ കീഴടക്കുമെന്ന് ലൂസിഫർ ചെയ്യുമ്പോൾ കരുതിയിരുന്നില്ലെന്ന് നേരത്തെ മുരളി ഗോപി പറഞ്ഞിരുന്നു.
പെട്രോളിനും ഡീസലിനും വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...