വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് നിവിൻ പോളി. വളരെ പെട്ടെന്ന് തന്നെ മുൻനിര നായകൻ എന്ന തലത്തിലേക്ക് നിവിൻ പോളി ഉയർന്നു. ഏറ്റെടുത്ത കഥാപാത്രങ്ങൾ ​ഗംഭീരമാക്കി കൊണ്ടായിരുന്നു നിവിന്റെ പിന്നീടുള്ള യാത്ര. കോമഡി, സീരിയസ്, റൊമാൻസ് തുടങ്ങി എല്ലാ റോളുകളും അനായാസം കൈകാര്യം ചെയ്യാൻ നിവിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിവിന്റെ ആദ്യ ചിത്രം മലർവാടി ആർട്ട്സ് ക്ലബ് ആണ്. എന്നാൽ നിവിൻ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഒരു വീഡിയോ ആൽബത്തിലൂടെയാണ്. അധികം ആരും കണ്ടിട്ടുണ്ടാകില്ല ഈ ആൽബം. 


COMMERCIAL BREAK
SCROLL TO CONTINUE READING

2003ൽ ഇറങ്ങിയ ഒലിവ് എന്ന മ്യൂസിക്കൽ ആൽബത്തിലെ ഓർമകളിൽ എന്ന് തുടങ്ങുന്ന ഗാനം ആണ് നിവിൻ പോളിയുടെ ആദ്യ വീഡിയോ ആൽബം. നിവിൻ തന്റെ കോളേജ് പഠന കാലത്ത് അഭിനയിച്ച ആൽബമാണിത്. ഈ ആൽബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇതിന്റെ എഡിറ്റിം​ഗ് ചെയ്തിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രനാണ്. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ നേടിയ അൽഫോൻസ് പുത്രനാണ് നിവിന്റെ ഈ വീഡിയോ ആൽബത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത്. 



Also Read: Priyan Ottathilanu : പ്രിയൻ ഓട്ടത്തിലാണ് സിനിമയിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു? സോഷ്യൽ മീഡിയയിൽ അഭ്യൂഹം


 


ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭം ആയിരുന്നു ഒലിവ് എന്ന മ്യൂസിക് ആൽബം. ഒരു പ്രൊഫഷണൽ മ്യൂസിക് ഡയറക്ടറോട് കിടപിടിക്കുന്ന തരത്തിലുള്ള ഓർക്കസ്ട്രേഷൻ ആണ് ഈ പാട്ടിന് ഇവർ നൽകിയിരിക്കുന്നത്. നിവിനും അൽഫോൻസും ഇന്ന് പ്രശസ്തരാണെങ്കിലും ഈ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച മറ്റുള്ളവർ ഇന്ന് എവിടെയെന്ന് പോലും അറിയില്ല. നിവിൻ പോളി, അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഇറങ്ങിയ നേരം, പ്രേമം എന്നീ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. 


പടവെട്ട്, കൂമൻ, മഹാവീര്യർ തുടങ്ങി നിരവധി ചിത്രങ്ങൾ നിവിൻ പോളിയുടേതായി പുറത്തിറങ്ങാനുണ്ട്. ​ഗോൾഡ് ആണ് അൽഫോൻസ് പുത്രന്റേതായി ഇനി ഇറങ്ങാനുള്ള ചിത്രം. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ​ഗോൾഡിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പൻ താരനിരയാണ് അൽഫോൻസിന്റെ ​ഗോൾഡിൽ അണിനിരക്കുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.