Actor Prithviraj : നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Prithviraj Injury : ഇടുക്കി മറയൂരിൽ ചിത്രീകരിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേൽക്കുന്നത്.
ഇടുക്കി : സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് താരത്തെ വിധേയനാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയിലെ മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പൃഥ്വിരാജിന്റെ കാലിന് പരിക്ക് ഏൽക്കുന്നത്
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...