എങ്ങനെ വിളിക്കണം? പൃഥ്വിയെന്നോ അതോ രാജുവേട്ടനെന്നോ? പൃഥ്വിരാജ് നല്‍കിയ കിടിലന്‍ മറുപടി നോക്കൂ
മലയാള സിനിമയില്‍ മാത്രമല്ല, ഹിന്ദി സിനിമാ ലോകത്തും ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ് (Prithviraj).
മലയാള സിനിമയില്‍ മാത്രമല്ല, ഹിന്ദി സിനിമാ ലോകത്തും ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ് (Prithviraj).
സിനിമയില്‍ താരം നടത്തുന്ന തകര്‍പ്പന്‍ പ്രകടനം അഭിമുഖങ്ങളിലും മറ്റു ആനുകാലിക വിഷയങ്ങളിലും താരം നടത്താറുണ്ട്. അടുത്തിടെ ലക്ഷദ്വീപ് വിഷയത്തില്‍ താരം നടത്തിയ പ്രതികരണം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ക്കായി ആരാധകരുടെ നീണ്ട കാത്തിരിപ്പാണ്.
സിനിമയോ, വ്യക്തിജീവിതമോ, പൊതു വിഷയമോ ആകട്ടെ പൃഥ്വിരാജ് (Prithviraj) നടത്തുന്ന പ്രതികരണങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.
പൃഥ്വിരാജിന്‍റെ ഉടന്‍ റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ് (Cold Case). പൃഥ്വിരാജ് പോലീസ് യൂണിഫോമിലെത്തുന്നഈ ചിത്രം ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയ്‌ലറും ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
'കോള്‍ഡ് കേസ്' ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിയ്കുന്ന ആരാധകര്‍ക്ക് അടുത്തിടെ പൃഥ്വിരാജ് നല്‍കിയ അഭിമുഖം ഏറെ പ്രിയമായി. തന്നെ എന്ത് വിളിക്കണമെന്ന ഇന്‍റര്‍വ്യൂവറുടെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്.
Also Read: Cold Case : സത്യജിത്ത് സാർ ജെന്റിൽമാനാണോ? ജൂൺ 30ന് അറിയാം, പൃഥ്വിരാജിന്റെ ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ പുറത്തിറങ്ങി
ജൂണ്‍ 30ന് റിലീസ് ആകുന്ന ചിത്രം കോള്‍ഡ് കേസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. പൃഥ്വി എന്ന് വിളിച്ചോട്ടെ, രാജുവേട്ടാ എന്ന് വിളിക്കുന്നതിനേക്കാള്‍ സ്‌നേഹം തോന്നുന്നത് പൃഥ്വി എന്ന് വിളിക്കുമ്പോളാണ് എന്ന് ഇന്‍റര്‍വ്യൂവര്‍ പറഞ്ഞതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
"എങ്ങനെ വിളിച്ചാലും ഞാന്‍ സ്‌നേഹിച്ചോളാം" എന്നായിരുന്നു പൃഥ്വിരാജ് ഇന്‍റര്‍വ്യൂവര്‍ക്ക് നല്‍കിയ മറുപടി. പൃഥ്വിരാജിന്‍റെ മറുപടി കേട്ട് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ തനു ബാലകും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഥിതി ബാലനും പൊട്ടിച്ചിരിക്കുകയായിരുന്നു.
പൃഥ്വിരാജ് നായകനായിട്ടെത്തുന്ന 'കോള്‍ഡ് കേസ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിക്കുന്ന കഥയും അവതരണവുമാണ് സിനിമയുടെ പ്രത്യേകത. സത്യജിത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വി എത്തുക. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.