R Madhavan: ആർ മാധവന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന്
R Madhavan: സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി മാധവന്റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
R Mdhavan: നടനും സംവിധായകനുമായ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. മാധവനാണ് ഗവേണിംഗ് കൗൺസിൽ ചെയർമാനും. സംവിധായകൻ ശേഖർ കപൂറിന് പകരക്കാനായിട്ടാണ് മാധവൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. ടിഎ സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് നടത്തിയത്.സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി മാധവന്റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റും ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാനുമായി തിരഞ്ഞെടുക്കപ്പെട്ട മാധവൻജിക്ക് ഹൃദയപൂര്‍വ്വമായ ആശംസകള്‍. താങ്കളുടെ വിശാലമായ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നാണ് അനുരാഗ് താക്കൂര്‍ കുറിച്ചത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവനും പ്രതികരിച്ചിട്ടുണ്ട്.
മാധവൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും മാധവന്‍ തന്നെയായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമായിരുന്നു ഈ സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്കോവറുകളമൊക്കെ വൈറലായിരുന്നു.
Also Read: ബാങ്ക് തട്ടിപ്പ് കേസ്: ജെറ്റ് എയർവേസ് മേധാവി നരേഷ് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു
1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവൻ സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 2000 ല്‍ പുറത്തെത്തിയ മണി രത്നം ചിത്രം അലൈപായുതേ ആണ് മാധവന് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്ത ചിത്രം. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും 53 കാരനായ മാധവൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...