ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന് ഇന്ന് 71ാം പിറന്നാളാണ്. തമിഴിലെ എക്കാലത്തെയും മികച്ച സൂപ്പർ സ്റ്റാർ പദവി രജനീകാന്തിന് മാത്രം സ്വന്തമായിരിക്കുന്നത് ഒരു തലത്തിൽ നോക്കിയാൽ റെക്കോർഡ് തന്നെയെന്ന് പറയാം. മാസ്,ആക്ഷൻ പാക്കുകളെ കയ്യടിച്ച് സ്വീകരിക്കുന്ന തമിഴ് സിനിമാ പ്രേക്ഷകർക്ക് രജനീകാന്ത് എന്ന നടൻ ഇപ്പോഴും അത്ഭുതമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനയം തമിഴിലാണെങ്കിലും രജനീകാന്തിൻറെ വേരുകൾ കർണ്ണാടകയിലാണ്. ശിവാജി റാവു ഗെയ്ക്ക് വാദ് എന്നാണ് അദ്ദേഹത്തിൻറെ യഥാർത്ഥ പേര്. 1950 ഡിസംബർ 12-ന് ബാംഗ്ലൂരിൽ ജനിച്ച അദ്ദേഹം. സിനിമയിലെത്തും മുൻപ് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായിരുന്നു.


ALSO READ: CBI 5: സേതുരാമയ്യരുടെ അഞ്ചാം വരവിൽ കൂട്ടിന് പിഷാരടിയും; ജഗതിക്ക് പകരമോ?


മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനമാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ വഴിത്തിരിവായത്. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.


അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പടയപ്പ,അരുണാചലം,മുത്തു,ബാബ,ശിവാജി അവസാനമിറങ്ങിയ അണ്ണാത്തെ അടക്കം താര മൂല്യം ഉയർത്തി നിരവധി ചിത്രങ്ങൾ. ബോക്സോഫീസ് റെക്കോർഡ് തിരുത്തിയ ചിത്രങ്ങൾ അങ്ങിനെ രജനീകാന്ത് എന്നാൽ തമിഴിനത് ഇന്നും എന്നും ഉത്സവമാണ്.


ALSO READ: Jai Bhim : ജയ് ഭീം നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് സംവിധായകന്‍ എസ് ഷങ്കര്‍


കാര്യമായ അഘോഷങ്ങളൊന്നുമില്ലെങ്കിലും കുടുംബത്തോടൊപ്പമാണ് അദ്ദേഹം ആഘോഷങ്ങൾ. ഇതിനിടയിൽ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിൻറെ പിറന്നാൾ സംബന്ധിച്ച് പങ്ക് വെക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.